കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എമിറേറ്റ് ഐഡി സംശയങ്ങള്‍,ഇനി ട്വിറ്റര്‍ മറുപടിതരും

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി ( എയ്ഡ) തങ്ങളുടെ ഉപഭോക്താക്കളുമായി സന്പര്‍ക്കം പുലര്‍ത്തുന്നതിനായി ട്വിറ്റര്‍ ഉപയോഗപ്പെടുത്തുന്നു. ' ആസ്‌ക് ഹമദ് ' എന്നാണ് പദ്ധതിയ്ക്ക് നല്‍കിയിരിയ്ക്കുന്ന പേര്. ജനങ്ങളുടെ പ്രതികരണം, സംശയങ്ങള്‍, പരാതികള്‍ എന്നിവ മനസിലാക്കുകയും പരിഹരിയ്ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 12 വ്യാഴാഴ്ച മുതല്‍ എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്ക് 12 മണിമുതല്‍ രണ്ട് മണിവരെയാണ് സേവനം ലഭ്യമാകുന്നത്.

എല്ലാ വ്യാഴാഴ്ചയും രണ്ട് മണിയ്ക്കൂര്‍ ഈ സേവനം ലഭ്യമാകും എന്ന് എമിറേറ്റ്‌സ് ഐഡിയിലെ കമ്മ്യൂണിറ്റി കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ അമീര്‍ അല്‍ മഹ്രി അറിയിച്ചു. സംശയങ്ങളും അവയ്ക്കുള്ള മറുപടിയും #ASKHamad എന്ന ഹാഷ് ടാഗിലൂടെയാണ് ലഭ്യമാവുക. എമിറേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് (@EmiratesID) ഫോളോ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാം.

ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ ശക്തിയാര്‍ജ്ജിയ്ക്കാന്‍ എമിറേറ്റ് ഐഡി 2010-2013 കാലയളവില്‍ ശ്രമിയ്ക്കുകയാണെന്നും അമീര്‍ പറഞ്ഞു. 2013 ജൂണില്‍ എമിറേറ്റ്‌സ് ഐഡിയ്ക്ക് സോഷ്യല്‍ മീഡിയ രംഗത്ത് രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിയ്ക്കുകയുണ്ടായി.

'ബെസ്റ്റ് യൂസ് ഓഫ് സോഷ്യല്‍ മീഡിയ മെഷര്‍മെന്റ്' ന് ഗോള്‍ഡന്‍ അവാര്‍ഡും 'ബെസ്റ്റ് യൂസ് ഓഫ് കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് -പബ്ളിക് സെക്ടര്‍' ന് സില്‍വര്‍ അവാര്‍ഡും. എമിറേറ്റ് ഐഡി തങ്ങളുടെ വെബ്‌സൈറ്റിലൂടെയും ഒട്ടേറെ ഉപയോഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

English summary
The Emirates Identity Authority (Eida) has announced the launch of a new interactive initiative titled ‘Ask Hamad’ through its account on Twitter. The initiative is aimed at boosting Emirates ID’s interaction with its customers, responding to their queries and feedback and solving their complaints.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X