കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മാനിലെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

അജ്മാന്‍: അജ്മാനിലെ അല്‍ റാഷിദിയ്യയില്‍ ഫ്‌ളാറ്റിന് തീപ്പിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. രണ്ട് മുറി ഫ്‌ളാറ്റില്‍ നിന്ന് തീ പടരുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്നവരെ ഉടന്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മിനുട്ടുകള്‍ക്കകം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന സേന മൂന്ന് മണിക്കൂര്‍ കഠിനപ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അധികൃതരുടെ ജാഗ്രത തീ മറ്റ് കെട്ടിടത്തിലേക്ക് പടരുന്നത് തടയാന്‍ സഹായിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

fire

ശക്തമായ ചൂട് കാരണം യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തസംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച ഷാര്‍ജയിലെ സ്‌ക്രാപ് സംഭരണകേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ ഒരു ജീവനക്കാരന് പരിക്കേറ്റിരുന്നു.

ശക്തമായ ചൂടും കാറ്റുമുള്ള കാലാവസ്ഥയില്‍ ചെറിയ തീപ്പൊരി പോലും വലിയ ദുരന്തങ്ങളുണ്ടാക്കുമെന്ന് പോലിസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല സംഭവങ്ങളിലും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് വയറിംഗ് കുറ്റമറ്റതാക്കാന്‍ കെട്ടിട ഉടമകള്‍ക്ക് പോലിസ് നിര്‍ദേശം നല്‍കി.

English summary
A fire broke out in a two-bedroom flat in a building in Ajman's Al Rashidiya area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X