കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: പോക്കെമോന് അറബ് രാജ്യങ്ങളില്‍ ഫത് വ കാരണം കേള്‍ക്കണ്ടേ!!

  • By Sandra
Google Oneindia Malayalam News

റിയാദ്: മൊബൈല്‍ ഗെയിമായ പോക്കെമോന്‍ അറബ് രാജ്യങ്ങളില്‍ ഭ്രമമായതോടെ ജാപ്പനീസ് ഗെയിം സിരീസിനെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ ഫത് വ. ഗെയിം ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഫത് വ പുറത്തിറക്കിയിട്ടുള്ളത്. സയണിസത്തെ പിന്തുണക്കുന്നതാണ് ഫത് വ പുറത്തിറക്കാനുള്ള മറ്റൊരു കാരണം. ജാപ്പനീസ് കമ്പനിയായ നിന്റഡോ പുറത്തിറക്കിയ ഗെയിം സിരീസില്‍ ഓഗ് മെണ്ട് റിയാലിറ്റി എന്ന പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്.

നമ്മള്‍ ഒരു സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുസരിച്ച പോക്കെമോനായിരിക്കും ഗെയിമില്‍ പ്രത്യക്ഷപ്പെടുക. പോകുന്ന സ്ഥലത്തിനനുസരിച്ച് ബീച്ചിനും പാര്‍ക്കിനും യോജിച്ച പോക്ക്‌മോന്‍ ഗെയിമില്‍ പ്രത്യക്ഷപ്പെടും. ഖത്തര്‍, യുഎഇ, കുവൈത്ത്, ലെബനന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഗെയിമിന്റെ ഹോട്ട് സ്‌പോട്ടുകളെന്ന് സൗദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയില്‍ ഗെയിം ആരാധര്‍ക്കായി രണ്ട് ഫേസ്ബുക്ക് പേജുകളും ആരംഭിച്ചിട്ടുണ്ട്. ഗെയിമില്‍ ഓരോ സ്ഥലവും എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് അറിയാനുള്ള ആകാംക്ഷയും ആളുകളില്‍ ഗെയിം ആസക്തി വര്‍ദ്ധിപ്പിക്കുന്നു. നേരത്തെ 2001ല്‍ പോക്കെമോന് പ്രചാരം വര്‍ദ്ധിച്ചതോടെ സൗദിയിലെ ഗ്രാന്‍ഡ് മുഫ്തി ഫത് വ പുറപ്പെടുവിച്ചിരുന്നു.

xpokeman

സാക്കിര്‍ നായിക് ഇഫക്ട്: പീസ് സ്‌കൂളുകള്‍ക്കും ഉടന്‍ വിലക്ക് വീഴും!!!സാക്കിര്‍ നായിക് ഇഫക്ട്: പീസ് സ്‌കൂളുകള്‍ക്കും ഉടന്‍ വിലക്ക് വീഴും!!!

ഗെയിം സീരീസ് അനാവശ്യമായി ആരോഗ്യവും സമയവും കളയുന്നുവെന്നും മുസ്ലിം പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. സാങ്കല്‍പ്പിക ലോകത്തേക്കും യഥാര്‍ത്ഥ ലോകത്തേക്കും ഒരു പോലെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഗെയിം. ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പോക്കെമോന്‍ ഔദ്ധ്യോഗികമായി ആരംഭിക്കാത്തതിനാല്‍ ഗെയിമര്‍മാരെ തടയാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. പോക്ക്‌മോന്‍ ആരാധകര്‍ ഫോണില്‍ നോക്കി നടക്കുന്നത് മൂലം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും പരാതികളുയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ പോക്കെമോന്‍ ഉപയോഗിക്കുന്നവരില്‍ പ്രതിദിനം നാല്‍പ്പത് മിനിറ്റോളം ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സോഷ്യല്‍ മീഡിയകളെല്ലാം വിട്ട് പോക്കെമോനിലേക്ക് ചേക്കേറുകയാണ് അമേരിക്കയിലേയും ആസ്‌ട്രേലിയയിലേയും യുവാക്കള്‍.

English summary
The mobile phone-based game Pokemon Go has become a hit in the more affluent regions of the Arab world despite a long-standing fatwa on the Japanese game series.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X