കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേം തീരുമാനം: ട്രംപിനെതിരേ ആഞ്ഞടിച്ച് അറബ് ലീഗ് സെക്രട്ടറി ജനറല്‍

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വിമര്‍ശനവുമായി അറബ് ലീഗ് നേതാവും. അമേരിക്കയുടെ തീരുമാനം അപകടകരവും സമാധാന ശ്രമങ്ങള്‍ക്കെതിരായ ആക്രമണവുമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്‌സ് വ്യക്തമാക്കി. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാലാം തോല്‍വി, കിരീടം ചെല്‍സിയില്‍ നിന്നകലുന്നു... ഡബിളടിച്ച് ക്രിസ്റ്റിയുടെ ആഘോഷം
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അമേരിക്കയെടുത്ത തീരുമാനം, അവര്‍ക്ക് സമാധാനത്തിലുള്ള താല്‍പര്യത്തില്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അറബികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ട്രംപിന്റെ ഈ തീരുമാനം ഇസ്രായേലിന്റെ അധിനിവേശങ്ങളെ നിയമവിധേയമാക്കുന്ന പരിപാടി കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

donaldtrump

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തില്‍ വ്യക്തമായും ഇസ്രായേലിനൊപ്പം നില്‍ക്കുന്ന അമേരിക്കയ്ക്ക് സമാധാന ശ്രമങ്ങളില്‍ മധ്യസ്ഥം വഹിക്കാനുള്ള അവകാശം നഷ്ടമായിരിക്കുകയാണെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലിക്കി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം തള്ളിക്കളയാന്‍ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്ത അദ്ദേഹം, കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

ട്രംപിന്റെ തീരുമാനം മേഖലയെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുകായണെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സാമിഹ് ശുക്‌റി അഭിപ്രായപ്പെട്ടു. അമേരിക്കയ്‌ക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് ലീഗ് തയ്യാറാകണമെന്ന് ലബനാന്‍ വിദേശകാര്യമന്ത്രി ജിബ്രാന്‍ ബാസില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സൗദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുമായും ഇസ്രായേലുമായും പരസ്യമായും രഹസ്യമായും നല്ല ബന്ധം വെച്ചുപുലര്‍ത്തുന്ന സ്ഥിതിക്ക് അറബ് ലീഗില്‍ നിന്ന് വലിയ തീരുമാനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

English summary
The head of the Arab League has called US President Donald Trump's decision to recognise Jerusalem as Israel's capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X