കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ പ്രമുഖ കെട്ടിട നിർമ്മാണ കമ്പനി അടച്ചുപൂട്ടി! നൂറിലേറെ ഇന്ത്യക്കാർ ദുരിതക്കയത്തിൽ...

കമ്പനിയിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും തെലങ്കാന സ്വദേശികളാണ്.

Google Oneindia Malayalam News

ദോഹ: ഖത്തർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കെട്ടിട നിർമ്മാണ കമ്പനി അടച്ചുപൂട്ടിയതോടെ ഇന്ത്യാക്കാരുൾപ്പെടെയുള്ള തൊഴിലാളികൾ പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരാണ് ഖത്തറിൽ ദുരിതജീവിതം നയിക്കുന്നത്. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് ഇവർ പറയുന്നത്.

ഖത്തറില്‍ പ്രവാസികള്‍ക്കും കാന്‍സര്‍ ചികില്‍സ സൗജന്യംഖത്തറില്‍ പ്രവാസികള്‍ക്കും കാന്‍സര്‍ ചികില്‍സ സൗജന്യം

നിലവിൽ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന തങ്ങളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യക്കാർക്ക് പുറമേ നേപ്പാളിൽ നിന്നുള്ളവരും ഈ ലേബർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. ഹൈദരാബാദുകാരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നിർമ്മാണ കമ്പനിയാണ് നാല് മാസങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയത്. കഴിഞ്ഞ നാല് വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്തിരുന്നവർക്ക് ഇതോടെ ജോലി നഷ്ടമായി. ചില ഓഫീസ് സ്റ്റാഫുകളെ മാത്രം കമ്പനിയുടെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റിനിയമിച്ചു. എന്നാൽ നൂറുകണക്കിന് കെട്ടിട നിർമ്മാണ തൊഴിലാളികൾ പെരുവഴിയിലായി.

labour

കമ്പനിയിലെ തൊഴിലാളികളിൽ ഭൂരിഭാഗം പേരും തെലങ്കാന സ്വദേശികളാണ്. ഇവരെ നാട്ടിലെത്തിക്കാൻ വേണ്ടി ബന്ധുക്കൾ തെലങ്കാന പ്രവാസികാര്യ വകുപ്പ് മന്ത്രി കെടി രാമറാവുവിനെ കണ്ടിരുന്നു. സംഭവത്തിൽ ഇടപെടുമെന്നും, തെലങ്കാന സ്വദേശികളെ എത്രയും പെട്ടെന്ന് മടക്കികൊണ്ടുവരുമെന്നുമാണ് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ മറ്റ് ഇന്ത്യൻ പൗരന്മാരുടെ കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്നത് സംബന്ധിച്ച് ഇതുവരെ ഒരു സൂചനയുമില്ല. അതേസമയം, നാല് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാൻ വേണ്ടി തൊഴിലാളികൾ ലേബർ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.

കേരള രാഷ്ട്രീയം ഞെട്ടിയ കോലീബി സഖ്യം! ബേപ്പൂരിലെ 'വിവാദ സ്ഥാനാർത്ഥി' കെ മാധവൻകുട്ടിയ്ക്ക് വിട...കേരള രാഷ്ട്രീയം ഞെട്ടിയ കോലീബി സഖ്യം! ബേപ്പൂരിലെ 'വിവാദ സ്ഥാനാർത്ഥി' കെ മാധവൻകുട്ടിയ്ക്ക് വിട...

രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഡോർ തുറന്നില്ല! കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചത് ആത്മഹത്യയോ?രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ഡോർ തുറന്നില്ല! കാറിന് തീപിടിച്ച് വ്യവസായി വെന്തുമരിച്ചത് ആത്മഹത്യയോ?

English summary
around hundred indian workers are stranded in qatar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X