കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനയവും മോഡലിംങും പഠിപ്പിക്കാന്‍ ദുബായില്‍ ആശാ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ ഒരുങ്ങി

Google Oneindia Malayalam News

ദുബായ്: മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലുമടക്കം ലക്ഷക്കണക്കിനു സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ ആശാ ശരത്ത് തനിക്കു ലഭിച്ച ഭാഗ്യങ്ങള്‍ തന്റെ ശിഷ്യരിലേക്കും പകര്‍ന്നു നല്‍കാന്‍ ഒരുങ്ങുന്നു.

അഭിനയം, ഫാഷന്‍ എന്നീ മേഖലകളില്‍ മികച്ച പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയിലെ പ്രശസ്ഥരായ വ്യക്തികളില്‍ നിന്നും നേരിട്ട് പരിശീലനം നേടാനുള്ള അവസരമാണ് ആശാ ശരത്ത് കള്‍ച്ചറല്‍ സെന്ററിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ആശാ ശരത്ത് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

asha-1

10 വയസ്സ് മുതലുളളവര്‍ക്ക് പരിശീലന കളരിയില്‍ അംഗമാകാം. കുട്ടികള്‍, വീട്ടമ്മമാര്‍, ജോലി ചെയ്യുന്നവര്‍ എന്നീ മൂന്ന് ബാച്ചുകളിലായാണ് പരിശീലനം നല്‍കുന്നത്. ഒരോ വിഭാഗത്തിനും ഏറ്റവും അനുയോജ്യമായ സമയം തെരഞ്ഞെടുക്കുവാനുള്ള അവസരമൊരുക്കിയാണ് പരിശീലനം പൂര്‍ത്തിയാക്കുക. മികച്ച പ്രകടനം കാഴ്ച വെക്കുന്നവര്‍ക്ക് അവരുടെ താല്‍പര്യ പ്രകാരം മിനി സ്‌ക്രീനിലടക്കം അവസരങ്ങള്‍ നേടി കൊടുക്കാനും താന്‍ പരിശ്രമിക്കുമെന്ന് മലയാളത്തിന്റെ പ്രിയ നടി വ്യക്തമാക്കുന്നു.

asha-2

കലാമണ്ഡലം സുമതിയുടെ മകളായ താന്‍ കല്യാണത്തിനു ശേഷം ഭര്‍ത്താവിന്റെ കൈയ്യും പിടിച്ച് ഗള്‍ഫ് മണ്ണില്‍ കാലു കുത്തുമ്പോള്‍ തന്റെ സ്വപ്‌നങ്ങളും എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ പെട്ടിയില്‍ തുണിയില്‍ പൊതിഞ്ഞ് കൊണ്ടു വന്ന ചിലങ്ക വീണ്ടും അണിഞ്ഞപ്പോള്‍ സ്വന്തം താമസ സ്ഥലം വിരലിലെണ്ണാവുന്ന കുട്ടികളുടെ പരിശീലന കളരിയായി മാറുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് ശരത്തിന്റെ സഹായത്താല്‍ കൈരളി കലാകേന്ദ്രം എന്ന സ്ഥാപനം ആരംഭിച്ചു. ഇതെ സമയം യുഎഇ ലെ റേഡിയോ സ്‌റ്റേഷനില്‍ അവതാരകയായും മിന്നിത്തിളങ്ങി.

asha-3

ക്യത്യതയോടും ആത്മാര്‍ത്ഥയോടുമുളള പരിശീലനമാണ് ഇന്ന് കാണുന്ന രീതിയില്‍ കൈരളി കലാകേന്ദ്രം വളരാന്‍ കാരണമായതെന്നും ആശ അഭിപ്രായപ്പെട്ടു. ഏതാണ്ട് 3000 ലധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഗ്രൂപ്പിന് കീഴില്‍ പരിശീലനം നേടുന്നത്.

മികച്ച ശബ്ദ് വെളിച്ച സഹായത്താല്‍ ഒരുക്കിയ വേദിയും ഖിസൈസിലെ പുതിയ ആശാശരത്ത് കള്‍ച്ചറല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. തന്റെ പുതിയ സംരഭത്തിന് മലയാള സിനിമയില്‍ നിന്നടക്കം നിരവധി മേഖലകളില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ആശ പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാള സിനിമകളിലെ പ്രശസ്ഥര്‍ ആശയുടെ സംരഭത്തിന് ആശംസകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

English summary
Asha Sarath cultural center started at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X