
'പ്രവാസിക്ക് എന്നും കഞ്ഞി കുമ്പിളില്‍ തന്നെ.. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍'; കുറിപ്പ്
കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വിമാനത്താവളങ്ങളിലേക്കുളള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിയത് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. പ്രവാസികളുടെ കാര്യം വരുമ്പോള്‍ പലരും മുഖം തിരിഞ്ഞു നില്ക്കുന്ന അവസ്ഥയാണുളളതെന്ന് അഷ്റഫ് താമരശ്ശേരി കുറ്റപ്പെടുത്തി.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്: '' കോവിഡ് പ്രതിസന്ധി ലോകത്ത് എല്ലാവരെയും മാനസികമായും സാമ്പത്തികമായും തളര്‍ത്തി. അതുപോലെ പ്രവാസികളെയും ഈ മാഹാമാരി കാര്‍ന്നു തിന്നു. കോവിഡ് പ്രതിസന്ധി ജോലി സാധ്യതകളുടെ അപര്യാപ്തതയും ജീവിത പ്രാരാബാദങ്ങളും പ്രവാസികളെ സാമ്പത്തികമായി ഏറെ പിന്നോട്ട് വലിച്ചു. മറ്റുള്ളവരെ ഏറെ സഹായിക്കുന്നവരാണ് സ്വതവേ പ്രവാസികള്‍. എന്നാല്‍ പ്രവാസികളുടെ കാര്യം വരുമ്പോള്‍ പലരും മുഖം തിരിഞ്ഞു നില്ക്കുന്ന അവസ്ഥയാണ് മൊത്തത്തില്‍. പ്രവാസികളെ കാര്യമായി ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇപ്പോഴും പരിഹരിക്കാതെ മുന്നോട്ട് പോകുന്നു.
ഇതിനെല്ലാം മുന്‍കൈ എടുക്കേണ്ട സര്‍ക്കാരും രാഷ്ട്രീയക്കാരും മുഖം മാളത്തില്‍ ഒളിപ്പിച്ച് പ്രവാസികളെ കൊഞ്ഞനം കുത്തുന്നു. നാട്ടില്‍ കോവിഡ് പ്രതിസന്ധിയുടെ ഭീതി കുറഞ്ഞതിനാല്‍ മിക്ക മേഖലകളും സാധാരണ രീതിയിലേക്ക് മാറി. ജനം സാധാരണ ജീവിത ഗതിയിലേക്ക് മാറി. സാധാരണ പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഒരു വിഷയത്തില്‍ ഇപ്പോഴും ഉത്തരവാദിത്വപ്പെട്ടവര്‍ ഉദാസീനത കാണിക്കുകയാണ്.
നാട്ടിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ബസ് സര്‍വീസുണ്ടായിരുന്നത് സാധാരണക്കാരായ ഞങ്ങളെപ്പോലെയുള്ള പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ സകല മേഖലകളും സാധാരണ രീതിയിലേക്ക് മാറിയിട്ടും ഈ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഇതിന്റെ പേരില്‍ മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും മിണ്ടാട്ടമില്ല. പരാതിയുമില്ല. പ്രവാസികളുടെ വിഷയങ്ങള്‍ എന്തെന്ന് പോലും ഇക്കൂട്ടര്‍ ചിന്തിക്കുന്നു പോലുമില്ല. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍.
ഇക്കൂട്ടര്‍ക്കൊക്കെ പ്രവാസികളുടെ സംഭാവനകളും സമ്പാദ്യങ്ങളും മാത്രം മതി എന്നതാണ് വസ്തുത. സാധാരണക്കാരായ പ്രവാസികള്‍ വിമാനത്താവളത്തില്‍ ഇറങ്ങി ലഗേജും താങ്ങി നിരവധി ബസ്സുകള്‍ കയറി വേണം നിലവില്‍ തന്റെ വീട്ടുപടിക്കല്‍ എത്തിച്ചേരാന്‍. ഇതിനൊരു പരിഹാരം ഉടനടി ഉണ്ടായേ പറ്റൂ... ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം. ഈ വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സുഹൃത്തുക്കള്‍ പരമാവധി ഷെയര്‍ ചെയ്യണം''.
'സൂര്യനെല്ലി മുതൽ ചലച്ചിത്രനടി വരെ..' 'അമ്മ' വേദിയിലെ കെകെ ശൈലജയുടെ വാക്കുകൾക്കെതിരെ കെകെ രമ