കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യവിഷന്‍ മൂവീ അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു; നിവിന്‍ പോളിയും മഞ്ജുവാരിയരും മികച്ച നടീ നടന്മാര്‍

മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് കുഞ്ചാക്കോ ബോബന്‍ അര്‍ഹാനായപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

Google Oneindia Malayalam News

ദുബായ് :ഏഷ്യാവിഷന്‍ മൂവീ അവാര്‍ഡിന്റെ പതിനൊന്നാമത് എഡിഷന്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഐക്കണ്‍ ഓഫ് ഇന്ത്യയും ഹിന്ദിയിലെ മികച്ച നടിയുമായി സോനം കപൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിവിന്‍ പൊളിയും മഞ്ജുവാരിയറുമാണ് മലയാളത്തില്‍ നിന്നും ഈ വര്‍ഷത്തെ മികച്ച നടീ നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് കുഞ്ചാക്കോ ബോബന്‍ അര്‍ഹാനായപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം മികച്ച സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

ധര്‍മ ദുരൈ എന്ന സിനിമയിലെ ഭാവനാ പൂര്‍ണമായ അഭിനയത്തിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ തമന്ന ഭാട്ടിയ തമിഴ് കാറ്റഗറിയിലെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അതെ സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച തമിഴ് നടനായും തെരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്ത ശ്രീനു രാമസ്വാമി മികച്ച സംവിധായകാനായപ്പോള്‍ താര തട്ടപ്പായി മരുധു എന്നീ പടങ്ങളിലെ വില്ലന്‍ വേഷത്തിനു നെഗറ്റീവ് റോള്‍ അവാര്‍ഡിന് നിര്‍മാതാവ് കൂടിയായ ആര്‍ കെ സുരേഷ് അര്‍ഹനായി.

asiavisionmovieawards-2016pressmeet

രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ മൂവി കബാലിയിലെതുള്‍പ്പെടെ ഒന്നിലധികം സിനിമകളിലെ ആസാമാന്യ പ്രകടനം മുന്‍നിര്‍ത്തി പുത്തന്‍ താരോദയം രാധിക ആപ്‌തെ ഔട്ട്സ്റ്റാന്റിംഗ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ടോള്ളിവുഡിലെ യുവ സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാംചരന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡും സ്വന്തമാക്കി.

ബോക്‌സ് ഓഫീസില്‍ വിജയപ്പടങ്ങള്‍ സമ്മാനിച്ച ആമി ജാക്‌സന്‍ എക്‌സലന്‍സ് ഇന്‍ ഇന്ത്യന്‍ സിനിമ അവാര്‍ഡും സ്വന്തമാക്കി. നവംബര്‍ പതിനെട്ട് വെള്ളിയാഴ്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സിനിമയിലെ പ്രതിഭകള്‍ക്ക് പുറമേ ഗായകന്‍ കാര്‍ത്തിക്, നര്‍ത്തകിമാരായ ഷംന കാസിം , അപര്‍ണ ബാല മുരളി, പാരിസ് ലക്ഷ്മി , ഡി ഫോര്‍ ടാന്‍സ് ഫെയിം, റംസാന്‍ , അഫ്‌സല്‍ , കാവ്യ അജിത് , അസീര്‍, ഭാനു പ്രതാപ് സിംഗ് , ആന്‍ ആമി , നിത്യ അപര്‍ണ എന്നിവരുടെ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറും.

രഞ്ജിനി ഹരിദാസായിരിക്കും ഷോ ആങ്കര്‍. ദുബായ് പേള്‍ റെസിഡന്‍സി ഹോട്ടലില്‍ നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇവന്റുമായി സഹകരിക്കുന്ന വിവിധ കമ്പനി പ്രധിനിധികള്‍ സംബന്ധിച്ചു. വൈകീട്ട് ക്യത്യം 3.30 ന് പ്രവേശനം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 2000,500,200,100,50 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 345 3029 എ നമ്പരില്‍ ബന്ധപ്പെടാവുതാണ്

English summary
Asia Vision Awards 2016 Announced: List of Award Winners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X