കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ കോംപ്ലക്‌സിന് ആരോഗ്യ പരിചരണത്തിലെ മികവിനുള്ള അംഗീകാരം

Google Oneindia Malayalam News

ദുബായ്: ബര്‍ദുബായില്‍ സ്ഥിതി ചെയ്യുന്ന ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ കോംപ്ലക്‌സിന് ആരോഗ്യ പരിചരണത്തിലെ മികവിനുള്ള ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ജോയിന്റ് കമ്മീഷന്‍ ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചു. അല്‍ റഫ പോളിക്ലിനിക്ക് എന്ന പേരില്‍ തുടക്കത്തില്‍ അറിയപ്പെട്ടിരുന്ന ഈ ക്ലിനിക്കാണ് മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍.

2012 ലാണ് ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്. 1987 ല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ കൂടിയായ ഡോക്ടര്‍ ആസാദ് മുപ്പന്‍ ഈ ആതുരാലയത്തില്‍ രോഗികളെ ചികില്‍സിച്ചിരുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ സെന്റര്‍ 24,000 ചതുരശ്ര അടിയിലാണ് സ്ഥിതി ചെയ്യുന്നത്.

dr-azadmoopen

ആസ്റ്ററിന്റെ തന്നെ ഏറ്റവും വലിയ സ്ഥാപനമായ ഇവിടെ 48 ഡോക്ടര്‍മാരുള്‍പ്പെടെ 238 പേര്‍ ജോലി ചെയ്യുകയും ചെയ്യുന്നു. ഇതിനകം 50 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കിയ ഈ സ്ഥാപനത്തില്‍ ദിനം പ്രതി 1200 ഓളം പേര്‍ വിവിധ ചികിത്സാ ആവശ്യങ്ങള്‍ക്കായി എത്തുന്നു. ദിവസവും ഒട്ടേറെ വിദഗ്ധ ചികിത്സകളും ഇവിടെ മികച്ച രീതിയില്‍ രോഗികള്‍ക്ക് ഉറപ്പു വരുത്തുന്നു.

അന്താരാഷ്ട്രതലത്തില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവ് സാക്ഷ്യപെടുത്തുന്ന സംഘടനയാണ് ജെ.സി.ഐ. ഗുണമേന്മയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതില്‍ ആശുപത്രികള്‍ പുലര്‍ത്തുന്ന ശുഷ്‌കാന്തി ഏറ്റവും കര്‍ശനമായ തലത്തിലാണ് ജെ.സി.ഐ.വിലയിരുത്തുക. പ്രാഥമിക അംഗീകാരം നല്‍കുന്നതിന് പുറമേ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ ഈ അംഗീകാരം നിലനിര്‍ത്തുന്നതിനും ഏറ്റവും ആധുനിക നിലവാരങ്ങള്‍ കൈവരിക്കുനതിനും ജെ.സി.ഐ. അവയോടോത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

1pr

തങ്ങളുടെ ആദ്യത്തെ ആരോഗ്യ സംരംഭമായ ആസ്റ്റര്‍ ജൂബിലി മെഡിക്കല്‍ സെന്ററിന് ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ജെ.സി.ഐ.യുടെ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

English summary
Aster Jubilee Medical Complex has been awarded an accreditation from Joint Commission International
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X