കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൂസ് സെൻബുക് 14 ദുബായിൽ പുറത്തിറക്കി: നാനോ എഡ്ജ് ഡിസ് പ്ലേയും മെറ്റല്‍ ബോഡിയും ആകര്‍ഷണം

  • By Desk
Google Oneindia Malayalam News

ദുബായ്: തികച്ചും കനം കുറഞ്ഞതും നാലു വശങ്ങളിലും ഫ്രയിമുകൾ ഒഴിവാക്കി നാനോ എഡ്ജ് ഡിസ്പ്ലേയിൽ തയ്യാറാക്കിയ ഏസുസ് സെൻബുക് 14 പുറത്തിറക്കി. ഡിസൈനിങ്, ടൈപ്പിങ്, കൂളിങ്, ഒാഡിയോ തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും നിലവിലെ ലാപ്ടോപുകളെക്കാൾ മികച്ച പ്രകടനമാണ് സെൻബുക് 14നെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

<strong>തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു കൊണ്ടിരിക്കെ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു</strong>തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു കൊണ്ടിരിക്കെ ദേഹത്ത് മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു

മികച്ച മെറ്റൽ ബോഡിയാണ് മറ്റൊരു പ്രത്യേകത. അതിനിടയിൽ ലാപ്ടോപ് പുറത്തിറക്കുന്ന ചടങ്ങിൽ ഏതാണ്ട് അറുപത്തിയഞ്ച് കിലോ ഭാരമുള്ള യുവാവ് തറയിൽ വെച്ച ലാപ്ടോപ്പിനു മുകളിലേക്ക് എടുത്ത് ചാടിയത് ചുറ്റും കൂടിയ കാണികളിൽ അമ്പരപ്പ് സ്യഷ്ടിച്ചു. തറയിൽ വെച്ച ലാപ്ടോപ് തുടർന്നും ക്യത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനുള്ള അവസരവും കമ്പനി അധിക്രതർ കാണികൾക്കു നൽകിയിരുന്നു.

asuslaptop-154

രണ്ടു വർഷ ഇൻറർനാഷനൽ വാറണ്ടിയും ചൂട്, ഇൗർപ്പം തുടങ്ങി കടുത്ത പരിതസ്ഥിതികളെപ്പോലും അതിജീവിക്കുന്ന മിലിറ്ററി ഗ്രേഡ് സ്റ്റാൻഡേർഡുമാണ് ഇവയുടേത്. അയ്യായിരത്തി നാനൂറ്റി തൊന്നൂറ്റി ഒൻപത് ദിർഹം മുതലാണ് യു.എ.ഇയിലെ വിപണി വില. ഇമാക്സ്, ജംബോ ഇലക്ട്രോണിക്സ്, വിർജിൻ മെഗാ സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാണ്.

English summary
Asus senbook 14 launches in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X