കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒരു കടമ്പ കൂടി; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴി തെളിയുന്നു

Google Oneindia Malayalam News

ദുബായ്: രണ്ടര വര്‍ഷത്തിലേറെയായി ദുബയിലെ ജയിലില്‍ കഴിയുന്ന കേരളീയനായ പ്രമുഖ ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിയുന്നു. ഭാര്യ ഇന്ദിരയുടെ അഭ്യര്‍ഥന പ്രകാരം ബി.ജെ.പി നേതൃത്വം മുന്‍കൈയെടുത്തതനുസരിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് അദ്ദേഹത്തിന്റെ മോചനത്തിനു വഴി തെളിഞ്ഞത്. രാമചന്ദ്രനെതിരെ യു.എ.ഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണിത്. മൂന്ന് സ്വകാര്യ പണമിടപാടുകാരും ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ജ്വല്ലറി ഉടമസ്ഥന്റെ കേസ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇദ്ദേഹം കൂടി കേസ് നടപടികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകും. ഇദ്ദേഹത്തെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഡല്‍ഹിയില്‍ ഇദ്ദേഹത്തെ കാണാനായി പോകുന്നുണ്ട്.

atlas

യു.എ.ഇയില്‍ നിന്ന് പുറത്തുകടക്കരുതെന്ന നിബന്ധനയില്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രന് ജാമ്യം ലഭിക്കുകയെന്നറിയുന്നു. അതിനിടയില്‍ എല്ലാ കടങ്ങളും വീടിക്കൊള്ളാമെന്ന ഉറപ്പിലാണ് വ്യക്തികളും സ്ഥാപനങ്ങളും കേസില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറിയത്. എല്ലാവരുടെയും കടം വീട്ടാനുള്ള ആസ്തി തന്റെ പക്കലുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ടു ചെക്കുകള്‍ മടങ്ങിയ കേസിലാണ് അദ്ദേഹത്തെ കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചത്. ഇതോടൊപ്പം ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു.

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര ബിജെപി സംസ്ഥാന നേതൃത്വത്തിനു നേരിട്ടു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന നേതൃത്വം വിവരം ധരിപ്പിക്കുകയും 75കാരനായ അദ്ദേഹത്തിന്റെ പ്രായവും മറ്റും പരിഗണിച്ച് വിദേശകാര്യമന്ത്രി നേരിട്ട് ഇടപെടണണെന്ന് അഭ്യര്‍ഥിക്കുകയുമായിരുന്നു. ഇത് സാധ്യമായതോടെയാണ് രണ്ടര വര്‍ഷത്തിലേറെയായുള്ള അദ്ദേഹത്തിന്റെ ജയില്‍വാസത്തിന് അറുതിയാവുന്നത്.

കേന്ദ്രബജറ്റ് അവതരണം ഇന്ന്.. മുന്നില്‍ തിരഞ്ഞെടുപ്പ്... ജനപ്രിയരാകാന്‍ മോദിയും ജെയ്റ്റ്‌ലിയും!കേന്ദ്രബജറ്റ് അവതരണം ഇന്ന്.. മുന്നില്‍ തിരഞ്ഞെടുപ്പ്... ജനപ്രിയരാകാന്‍ മോദിയും ജെയ്റ്റ്‌ലിയും!

English summary
A crucial meeting in Delhi today will decide the fate of jailed Dubai-based gold tycoon M.M. Ramachandran aka Atlas Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X