കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന് ജാമ്യമില്ല... ഒരു മാസം കൂടി ജയിലില്‍ തന്നെ

Google Oneindia Malayalam News

ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി കോടതി ഒരുമാസം കൂടി നീട്ടി.

ഒക്ടോബര്‍ 29 വരെയാണ് അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടിയത്. മകള്‍ക്കും ജാമ്യം അനുവദിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് പുറത്ത് വിട്ടാല്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാം എന്ന അപേക്ഷയും ജഡ്ജി ചെവിക്കൊണ്ടില്ല.

ജാമ്യമില്ല

ജാമ്യമില്ല

ബാങ്കുകളില്‍ വലിയ സാമ്പത്തിക ബാധ്യതയുള്ള അറ്റ്‌ലസ് ജ്വല്ലറി ഉടമ എംഎം രാമചന്ദ്രന്‍ നായര്‍ക്ക് ദുബായ് കോടതി ജാമ്യം നിഷേധിച്ചു.

 ജഡ്ജി മാറി

ജഡ്ജി മാറി

ജഡ്ജി അലി അത്തിയാഹ് ആണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ജാമ്യാപേക്ഷ തള്ളിയത്. അബ്ദുള്‍ മൊഹ്‌സിന്‍ ഷിയാ എന്ന ജഡ്ജിയായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരുന്നത്.

വീണ്ടും അപേക്ഷിയ്ക്കാം

വീണ്ടും അപേക്ഷിയ്ക്കാം

ഒക്ടോബര്‍ 29 ന് പഴയ ജഡ്ജി തന്നെ കേസ് പരിഗണിയ്ക്കുകയാണെങ്കില്‍ രാമചന്ദ്രന്‍ നായര്‍ക്ക് തന്റെ അപേക്ഷ മുന്നോട്ട് വയ്ക്കാം എന്നാണ് ഇപ്പോള്‍ കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കിയത്.

സ്വതന്ത്രനാക്കൂ...

സ്വതന്ത്രനാക്കൂ...

തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് സ്വതന്ത്രനാക്കിയാല്‍ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനാകും എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വാദം.

കേസ് പഠിയ്ക്കണം

കേസ് പഠിയ്ക്കണം

കേസ് വിശദമായ പഠനം അര്‍ഹിയ്ക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഇപ്പോഴത്തെ ജഡ്ജി കസ്റ്റഡി കാലാവധി നീട്ടിയതെന്ന് എമിറേറ്റ്‌സ് 24*7 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാര്യയും മകനും

ഭാര്യയും മകനും

അറ്റ്‌ലസ് രാമചന്ദ്രന്‍ നായുടെ ഭാര്യയും മകനും കേസ് പരിഗണിയ്ക്കുമ്പോള്‍ കോടതിയില്‍ ഉണ്ടായിരുന്നു. അഭിഭാഷകനുമായി ഇവര്‍ ഏറെ നേരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ആയിരം കോടി

ആയിരം കോടി

യുഎഇയിലെ ഇരുപതോളം ബാങ്കുകളിലായി 550 മില്യണ്‍ ദിര്‍ഹത്തിന്റെ ബാധ്യതയാണ് രാമചന്ദ്രന്‍ നായര്‍ക്കും അറ്റ്‌ലസ് ഗ്രൂപ്പിനും ഉള്ളത്.

 കടം വീട്ടാന്‍

കടം വീട്ടാന്‍

ബാങ്കുകളിലെ ബാധ്യത തീര്‍ക്കാന്‍ ദുബായിലെ അറ്റ്‌ലസ് ജ്വല്ലറിയുടെ ചില ഷോപ്പുകള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വില്‍പന ഇതുവരെ നടന്നിട്ടില്ല.

ആശുപത്രിയ്ക്ക് ആളുണ്ട്

ആശുപത്രിയ്ക്ക് ആളുണ്ട്

അറ്റ്‌ലസ് ഗ്രൂപ്പിന് കീഴിലുള്ള അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് വില്‍ക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിന് താത്പര്യമില്ലത്രെ.

കേരളത്തിലെ ആസ്തി

കേരളത്തിലെ ആസ്തി

അറ്റ്‌ലസ് ഗ്രൂപ്പിന്റെ കേരളത്തിലെ ആസ്തികളും വില്‍ക്കാന്‍ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കൊച്ചിയില്‍ അറ്റ്‌ലസ് പ്രോപ്പര്‍ട്ടീസിന് കീഴിലുള്ള പദ്ധതികള്‍ വിറ്റേയ്ക്കുമെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
MM Ramachandran, owner of the Atlas Jewellery Group has been further remanded to judicial custody until October 29. He, however, in a plea to Judge Ali Attiyah, asked to be freed from judicial custody so he could personally oversee the settlement of all outstanding debt against his group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X