കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന് ജാമ്യമില്ല, പക്ഷേ രക്ഷപ്പെടന്‍ വഴിയൊരുങ്ങി...വന്‍ നിക്ഷേപക സ്ഥാപനവുമായി കരാര്‍

Google Oneindia Malayalam News

ദുബായ്: ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് മോചനത്തിന്റെ വഴി തെളിയുന്നു. എന്നാല്‍ എത്ര കാലത്തിനുള്ളില്‍ രാമചന്ദ്രന്‍ നായര്‍ പുറത്തിറങ്ങും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല.

ഒക്ടോബര്‍ 29 വ്യാഴാഴ്ച അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ വീണ്ടും കോടതിയില്‍ ഹാജരാക്കി. വായ്പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന അപേക്ഷ കോടതി അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ജാമ്യം അനുവദിയ്ക്കാന്‍ വിസമ്മതിയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് യുഎഇയിലെ വമ്പന്‍ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി അറ്റ്‌ലസ് ഗ്രൂപ്പ് കരാറിലെത്തിയന്ന വാര്‍ത്തയും പുറത്ത് വരുന്നത്. അറ്റ്‌ലസ് ജ്വല്ലറിയുടെ യുഎഇ ശാഖകളുടെ കാര്യത്തിലും ഒമാനിലെ ആശുപത്രിയുടെ കാര്യത്തിലും ആണ് ധാരണ.

ജാമ്യമില്ല

ജാമ്യമില്ല

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസം കഴിഞ്ഞിരിയ്ക്കുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചില്ല.

സമയം വേണം

സമയം വേണം

വായ്പാത്തുക തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണം എന്നായിരുന്നു രാമചന്ദ്രന്‍ നായര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിയ്ക്കുകയും ചെയ്തു.

രണ്ടാഴ്ചയ്ക്ക് ശേഷം

രണ്ടാഴ്ചയ്ക്ക് ശേഷം

ഇനി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കോടതി കേസ് പരിഗണിയ്ക്കുക. നവംബര്‍ 12 ന് ആണ് കേസ് പരിഗണിയ്ക്കുന്നത്. അതിന് മുന്ന് സാമ്പത്തിക കാര്യങ്ങളില്‍ ധാരണയിലെത്തിയാല്‍ ചിലപ്പോള്‍ ജാമ്യം ലഭിച്ചേയ്ക്കും.

രക്ഷപ്പെടാന്‍ വഴി

രക്ഷപ്പെടാന്‍ വഴി

അറ്റ്‌ലസ് ഗ്രൂപ്പിന് രക്ഷപ്പെടാന്‍ ഒരു പുതിയ വഴി തുറന്ന് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ വമ്പന്‍ നിക്ഷേപക സ്ഥാപനമായ മാസ് ഗ്രൂപ്പുമായി ധാരണയിലെത്തിയതായാണ് സൂചനകള്‍.

യുഎഇയിലെ ഷോപ്പുകള്‍

യുഎഇയിലെ ഷോപ്പുകള്‍

ജ്വല്ലറിയുടെ യുഎഇയിലെ ഷോപ്പുകളെല്ലാം തന്നെ ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഈ സാഹചര്യം മാറ്റുകയാണ് ആദ്യ നടപടി. മാസ് ഗ്രൂപ്പ് ഇക്കാര്യം ഏറ്റെടുക്കും എന്നാണ് റിപ്പോര്‍ട്ട്.

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍

അറ്റ്‌ലസ് ഹെല്‍ത്ത് കെയര്‍

രാമചന്ദ്രന്‍ നായര്‍ ജയിലില്‍ അകപ്പെട്ടപ്പോള്‍ പലരും ലക്ഷ്യം വച്ചതായിരുന്നു ഒമാനിലെ ആശുപത്രി. എന്നാല്‍ അത് വിട്ടുനല്‍കാന്‍ ഗ്രൂപ്പ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ആശുപത്രിയുടെ കാര്യത്തിലും മാസ് ഗ്രൂപ്പുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ബാക്കിയെല്ലാം

ബാക്കിയെല്ലാം

യുഎഇയിലെ ഷോപ്പുകളും ആശുപത്രിയും മാത്രമാണ് തത്കാലത്തേയ്ക്ക് മാസ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുക. ജിസിസിയിലെ മറ്റ് ഷോപ്പുകളും ഇന്ത്യിലെ സ്ഥാപനങ്ങളും അറ്റ്‌ലസ് ഗ്രൂപ്പിന്റെ കീഴില്‍ തന്നെ ആയിരിയ്ക്കും.

തവണകളായി

തവണകളായി

ബിസിനസ് തിരിച്ചുപിടിയ്ക്കാനായാല്‍ ബാങ്കുകളിലെ വായ്പാ കുടിശ്ശിക തവണകളായി അടയ്ക്കാമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇത് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിയ്ക്കുന്നുണ്ട്.

മാസ് ഗ്രൂപ്പ് പണം നല്‍കുമോ?

മാസ് ഗ്രൂപ്പ് പണം നല്‍കുമോ?

ബാങ്കുമായുള്ള പ്രശ്‌നത്തില്‍ മാസ് ഗ്രൂപ്പ് ഇടപെട്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം അടച്ച് രാമചന്ദ്രന്‍ നായരെ പുറത്തിറക്കുമെന്നാണ് അഭ്യുദയകാംക്ഷികളുടെ പ്രതീക്ഷ.

നവംബര്‍ 12 ന് മുമ്പ്

നവംബര്‍ 12 ന് മുമ്പ്

നവംബര്‍ 12 ന് മുമ്പായി ബാങ്കുകളുമായാ ധാരണയിലെത്തിയാല്‍ രാമചന്ദ്രന്‍ നായര്‍ക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്രന്‍ നായരുടെ മകളും ജയിലിലാണ്.

English summary
Atlas Ramachandran strikes golden bailout deal, but will it be enough? Atlas Group reaches agreement with UAE-based investment firm Maas Group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X