കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്സിസ് ബാങ്കിൻറെ പ്രതിനിധി ഓഫീസ് ഷാർജയിൽ പ്രവർത്തനം ആരംഭിച്ചു

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്ക് ആയ ആക്സിസ് ബാങ്കിന്റെ പ്രതിനിധി ഓഫീസ് ഷാര്‍ജയില്‍ ആരംഭിച്ചു. യു എ ഇ യിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കൂടുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസെന്ന് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ രാജീവ് ആനന്ദ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിൽ മൂലധന സമാഹരണത്തിൽ ബേങ്കിങ് രംഗം വിശ്വാസ്യത നിലനിർത്തുന്നുണ്ടെന്നു ആക്സിസ് ബേങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ രാജീവ് ആനന്ദ് പറഞ്ഞു .

ജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളി വിദ്യാര്‍ഥി മരിച്ചുജിദ്ദയില്‍ നീന്തല്‍ കുളത്തില്‍ വീണ് മലയാളി വിദ്യാര്‍ഥി മരിച്ചു

ബേങ്കിൽ നിന്ന് വായ്പയെടുത്തു കോർപറേറ്റ് ഭീമന്മാർ ഇന്ത്യ വിടുന്നത് ബേങ്കിങ് മേഖലയെ ബാധിച്ചിട്ടില്ല. അതേസമയം ഒരു വെല്ലുവിളിയാണിതെന്നു അദ്ദേഹം പറഞ്ഞു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ ആറു ശതമാനം കുറവ് വന്നിട്ടുണ്ടെന്ന് ജി സി സി മാർക്കറ്റ് മേധാവി രാജ് കിഷോർ പ്രസാദ് പറഞ്ഞു. ആക്സിസ് ബാങ്കിന്റെ യു എ ഇ യിലെ മൂന്നാമത്തെ ഓഫീസാണ് ഷാര്‍ജയില്‍ ആരംഭിച്ചത്.

axis

രാജ്യത്ത് പ്രവർത്തിക്കുന്ന ഇരുപത്തിയഞ്ചിലധികം മണിട്രാൻസ്ഫർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം വേഗത്തിലും ഉത്തരവാധിത്വത്തിലും ക്യത്യമായി അക്കൌണ്ടുകളിൽ എത്തിക്കുവാനുള്ള ആധുനിക സംവിധാനങ്ങൾ ബാങ്ക് ഉപഭോക്താക്കൾക്കായ് ഒരുക്കിയിട്ടുണ്ടെന്നും അധിക്രതർ അറിയിച്ചു. ഷാർജ കസ്ബയിൽ പ്രവർത്തിക്കുന്ന പ്രതിനിധി ഓഫീസ് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സൗദിയില്‍ വിദേശികള്‍ക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങാന്‍ അനുമതിസൗദിയില്‍ വിദേശികള്‍ക്ക് വീട്ടുവേലക്കാരുടെ റിക്രൂട്ടിംഗ് ഏജന്‍സി തുടങ്ങാന്‍ അനുമതി

സൗദി- യുഎസ് ബന്ധം പുതിയ തലത്തിലേക്ക്; ട്രംപുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ച ചൊവ്വാഴ്ചസൗദി- യുഎസ് ബന്ധം പുതിയ തലത്തിലേക്ക്; ട്രംപുമായുള്ള കിരീടാവകാശിയുടെ കൂടിക്കാഴ്ച ചൊവ്വാഴ്ച

English summary
axis bank office started in sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X