കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയവരെ കാണാന്‍ ആ കുരുന്നുകള്‍ വീണ്ടുമെത്തി.

Google Oneindia Malayalam News

അല്‍ ഐന്‍: ഭൂമിയെന്ന സുന്ദര സ്വപ്നം മനസ്സില്‍ കണ്ട് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുഞ്ഞുങ്ങള്‍ മാസം തികയുന്നതിന് മുന്‍പെ ഗര്‍ഭാവസ്ഥയില്‍ പൂര്‍ണ്ണ വളര്‍ച്ച എത്താതെ പ്രസവിക്കാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ കുഞ്ഞ് ജീവനുകളെ കവര്‍ന്നെടുക്കാതെ കാവല്‍ മാലാഖമാര്‍ അവരെ ഭൂമിയിലേക്കെത്തിച്ചു. തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ച ഡോക്ടര്‍മാരെയും സ്ഥാപനത്തെയും നന്ദി അറിയിക്കാന്‍ കുരുന്നുകള്‍ നേരിട്ടെത്തിയത് വേറിട്ട അനുഭവമായി.

പൂര്‍ണ്ണ വളര്‍ച്ച എത്തുന്നതിന് മുന്‍പെ പ്രസവിക്കാന്‍ ഇടയാകുന്ന അമ്മമാര്‍ക്കും കുഞ്ഞിനും അത്യാധുനിക സംവിധാനമായ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് അല്‍ ഐന്‍ എന്‍എംസി സ്പെഷ്യാലിറ്റി ആശുപത്രി മികച്ച പരിചരണം ഒരുക്കിയത്. ആശുപത്രിയില്‍ യൂണിറ്റ് സ്ഥാപിതമായതിന്റെ രണ്ടാം വാര്‍ഷികാഘോഷമാണ് ഇത്തരത്തില്‍ ജനിച്ച കുട്ടികളും അവരുടെ മാതാപിതാക്കളും ഡോക്ടര്‍മാരും നഴ്സുമാരുടെയും സംഗമ വേദിയായത്. ഏറെ അപകടം നിറഞ്ഞ സാഹചര്യത്തില്‍ ജനിക്കേണ്ടി വന്ന തങ്ങളുടെ എല്ലാ പ്രതീക്ഷയുമായിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ സാഹായിച്ചവരോടുള്ള കടപ്പാട് പല മാതാപിതാക്കളും ഏറെ വികാരഭരിതരായാണ് വിവരിച്ചത്.

kurunnu

അല്‍ ഐനില്‍ നടന്ന ആഘോഷ പരിപാടി എന്‍എംസി ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് വൈസ്ചെയര്‍മാനും സിഇഒ.യുമായ ഡോ ബിആര്‍ ഷെട്ടിയും അദ്ദേഹത്തിന്റെ പത്നി, ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സിആര്‍ ഷെട്ടിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി ടിപി സീതാറാം മുഖ്യാതിഥിയായിരുന്നു. എന്‍എംസി ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി സിഇഒ പ്രശാന്ത് മങ്ങാട് പ്രസംഗിച്ചു.

ആരോഗ്യ രംഗത്ത് നൂതന സംവിധാനം ഒരുക്കുന്നതോടപ്പം സാധാരണക്കാരനും ഇതിന്റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിലാണ് തങ്ങളുടെ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതെന്നും, വിദഗ്ധരായ ജീവനക്കാരുടെ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഭാഗമായാണ് ഏതാണ്ട് 300 ലധികം കുടുംബങ്ങളില്‍ ഇന്ന് സന്തോഷത്തിന്റെ പൂത്തിരി വിരിയിച്ച് കുരുന്നുകള്‍ പാറിപറന്ന് നടക്കുന്നതെന്നും ബിആര്‍ ഷെട്ടി അഭിപ്രായപ്പെട്ടു.

400 ഗ്രാം മാത്രം തൂക്കത്തില്‍ ജനിച്ച് വീഴുന്ന കുഞ്ഞിനെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമ്പോള്‍ അതില്‍ ഓരോ മിനിറ്റും ഏറെ നിര്‍ണ്ണായകമാണെന്നും, വളരെ നിയന്ത്രിതവും കര്‍ശനവുമായ സാഹചര്യങ്ങള്‍ പാലിച്ചുകൊണ്ട് നടത്തേണ്ട ഈ ചികിത്സാപദ്ധതിയില്‍ മാതാപിതാക്കളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൂട്ടായ ശ്രമങ്ങളാണ് തങ്ങള്‍ സ്വീകരിക്കാറുള്ളതെന്നും ഡെപ്യൂട്ടി മെഡിക്കല്‍ഡയറക്ടറും കണ്‍സള്‍റ്റന്റ് നിയോനാറ്റോളജിസ്റ്റുമായ ഡോ അനില്‍ പിള്ള പറഞ്ഞു. ഇതുവരെയുള്ള കേസുകളില്‍ യൂറോപ്പിലെയോ അമേരിക്കയിലെയോ നിലവാരത്തോട് കിടപിടിക്കുന്ന ഫലമുണ്ടാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English summary
babies came to see the ones who give them their life back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X