കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ നവജാത ശിശുവിന് മൂക്കില്ല

  • By Mithra Nair
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യു.എസില്‍ നവജാത ശിശു പിറന്നത് മൂക്കില്ലാതെ. വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ, എന്നാല്‍ വിശ്വസിച്ചേ പറ്റു. അലബാമയില്‍ ബ്രാന്‍ഡി മെക്ഗ്ലാത്തെറി എന്ന യുവതിയാണ് കുട്ടിക്ക് ജന്മം നല്‍കിയത്.

കോണ്‍ജെനിറ്റല്‍ അര്‍ച്ചിനിയ എന്ന വൈകല്യമാണ് പ്രതിഭാസത്തിന് പിന്നിലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 197 മില്ല്യന്‍ കുട്ടികളില്‍ ഒരുകുട്ടിക്ക് മാത്രം സംഭവിക്കുന്ന് യെലിഎന്നാണ് ഈ ആണ്‍കുട്ടിയുടെ പേര്.

nose.jpg

സാധാരണ നവജാത ശിശുക്കള്‍ക്ക് സമാനമായി ജനന സമയം യെലി കരഞ്ഞിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മൂക്കില്ലാതെയായിരുന്നു ജനനമെങ്കിലും യെലി വായിലൂടെ സാധാരണ രീതിയില്‍ ശ്വസിച്ച് തുടങ്ങിയതായി അമ്മ ബ്രാന്‍ഡി പറഞ്ഞു. കൂടാതെ സാധാരണ രീതിയില്‍ ശ്വസിക്കുന്നതിന് സഹായിക്കുന്ന പ്രത്യേക സജ്ജീകരണങ്ങളും യെലിക്കായി ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

2014ല്‍ പബ്ലിഷ് ചെയ്ത യു.എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനിലെ കണക്കു പ്രകാരം ഇതുവരെ 43 സമാന കേസുകളാണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജേര്‍ണലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1931ലാണ് ഇത്തരത്തിലുള്ള ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.

English summary
He may have been born without a nose, but to his mother and father, little Eli Thompson is a “miracle baby” who is just “perfect as is.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X