കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന്‍: ഒരേ തൊഴിലുടമയെ ആശ്രയിക്കേണ്ട,തൊഴിലാളികള്‍ക്ക് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം വരുന്നു

  • By Sandra
Google Oneindia Malayalam News

മനാമ: ബഹ്‌റൈനിലെത്തുന്ന തൊഴിലാളികള്‍ക്ക് ഫ്‌ളക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഒരു തൊഴിലുടമയ്ക്ക് തൊഴിലാളികള്‍ അല്ലാത്തവരെ ജോലിയ്ക്ക് വയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഫ് ളക്‌സിബിള്‍ പെര്‍മിറ്റ് സംവിധാനം. ബഹ് റൈന്‍ തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ പുറത്തുവിട്ടത്.

ഇതോടെ പ്രൊഫഷണല്‍ ലൈസന്‍സ് ആവശ്യമില്ലാത്ത തസ്തികകളിലേക്ക് തൊഴിലുടമകള്‍ക്ക് ആളുകളെ തിരഞ്ഞെടുത്ത് താല്‍ക്കാലികമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യവും ഈ സംവിധാനം നല്‍കുന്നു. ഈ സംവിധാനം വരുന്നതോടെ ഒരു തൊഴിലുടമയ്ക്ക് കീഴില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനും അതിന് ശേഷം ജോലിയ്ക്കായി മറ്റ് തൊഴിലുടമകളെ സമീപിക്കാനുമുള്ള സൗകര്യം ഉണ്ടായിരിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നായിരുന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. പെര്‍മിറ്റ് അവസാനിക്കുന്നതിന് 180 ദിവസം മുമ്പ് പുതുക്കിയിരിക്കണെമന്ന നിര്‍ദ്ദേശവും ഇതിനൊപ്പം മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

bahrain

എന്നാല്‍ റണ്‍ എവേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍, കുറ്റവാളികള്‍ എന്നിവര്‍ക്ക് ഫ്‌ളക്‌സിബില്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കില്ല. 200 ദിനാറാണ് പെര്‍മിറ്റിനുള്ള അപേക്ഷാ ഫീസായി ഈടാക്കുക. ഇതിന് പുറമേ ഓരോ മാസത്തിന്റെയും അവസാനം 30 ദിനാറും തൊഴിലാളികളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പദ്ധതി നിലവില്‍ വരുന്നതോടെ സ്വകാര്യ മേഖലയിലെ അനധികൃത തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാവുമെന്നും കരുതുന്നു.

English summary
Bahrain launches more flexible work permits. Bahrain try to remove illegal workers from private sector after adopting the flexible work permit facility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X