കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നു, ശമ്പളവുമില്ല, ബഹ്‌റനില്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ബഹ്‌റനിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തില്‍. ദൈനംദിന ചെലവുകള്‍ക്ക് പോലും ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പണമില്ല.

  • By Akhila
Google Oneindia Malayalam News

മനാമ; ബഹ്‌റനിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതത്തില്‍. ദൈനംദിന ചെലവുകള്‍ക്ക് പോലും ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് പണമില്ല. കഴിഞ്ഞ ദിവസം 160 തൊഴിലാളികള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ നവംബര്‍ മാസം മുതലാണ് സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് പ്രതിഫലം മുടങ്ങി കിടക്കുന്നത്.

കരാറെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിരവധി പ്രോജക്ടുകളുടെ പണം ഇനിയും ലഭിക്കാത്തതാണ് ശമ്പളം നല്‍കാന്‍ വൈകുന്നതെന്നും കമ്പിനി അധികൃതര്‍ പറയുന്നു. ലക്ഷ കണക്കിന് ദിനാറാണ് ഇത്തരത്തില്‍ മുടങ്ങി കിടക്കുന്നത്. പണം വന്നാല്‍ ഉടന്‍ തന്നെ പ്രതിഫലം നല്‍കുമെന്നും കമ്പിനി അധികൃതര്‍ പറയുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് രാജ്യങ്ങളിലെ തൊഴിലാളികളുടെ പ്രതിഫലമാണ് മുടങ്ങിയത്.

സഹായവുമായി നിരവധിപേര്‍

സഹായവുമായി നിരവധിപേര്‍

പ്രതിഫലം കിട്ടാതെ തൊഴിലാളികള്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞ് നിരവധിപേര്‍ സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

 പ്രതിഫലം

പ്രതിഫലം

നിലവില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അവസ്ഥ ഇത് തന്നെയാണ്. 40, 50 ദിനാറാണ് കമ്പിനികള്‍ക്ക് തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

 വിലകയറ്റം

വിലകയറ്റം

സാധനങ്ങളുടെയും ഫഌറ്റുകളുടെ വാടകയും കൂടിയപ്പോള്‍ കുറഞ്ഞ പ്രതിഫലത്തില്‍ പലര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ശമ്പള വര്‍ദ്ധനവ്

ശമ്പള വര്‍ദ്ധനവ്

കഴിഞ്ഞ വര്‍ഷം നിരവധി കണ്‍സ്ട്രക്ഷന്‍ കമ്പിനികളില്‍ പ്രതിഫലം കൂട്ടാത്തത് മൂലം തൊഴിലാളികള്‍ പണി മുടക്കിയിരുന്നു.

English summary
Bahrain salary problem.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X