കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലിയടങ്ങുന്നില്ല; ഖത്തറിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങി ബഹ്‌റൈന്‍

കലിയടങ്ങുന്നില്ല; ഖത്തറിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങി ബഹ്‌റൈന്‍

  • By Desk
Google Oneindia Malayalam News

മനാമ: ഖത്തറിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബഹ്‌റൈന്‍. ഖത്തറിനെതിരേ നിലനില്‍ക്കുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ബഹ്‌റൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിഘടനവാദ ശക്തികള്‍ക്ക് ഖത്തര്‍ സഹായം നല്‍കിയെന്നാണ് ബഹ്‌റൈന്റെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കുന്ന തിരിക്കിലാണ് പാര്‍ലമെന്റംഗങ്ങള്‍. ഇതിനായി ഒരു കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ചുകഴിഞ്ഞു. ബഹ്‌റൈന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് ഖത്തര്‍ നടത്തിയ അട്ടിമറിശ്രമങ്ങളുടെ ഭാഗമായി നടന്ന സംഘര്‍ഷങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് അവരുടെ ആവശ്യം.

qatar-map-24-1503542988.jpg -Properties

2011 മുതല്‍ ഇവിടെ നടക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഖത്തര്‍ നേരിട്ട് പിന്തുണ നല്‍കിയതിന് തെളിവുണ്ടെന്ന് പ്രതിനിധി സഭയുടെ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദി പറഞ്ഞു. ഹേഗ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്ന പ്രവൃത്തി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.

രേഖ തയ്യാറാക്കുന്നതില്‍ ഭീകരതയ്‌ക്കെതിരേ യുദ്ധം ചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ തേടും. ഭരണകൂട വിരുദ്ധ സമരത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ച പൗരന്‍മാര്‍ അക്കാര്യം രേഖയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി മുന്നോട്ടുവരണമെന്ന് പാര്‍ലമെന്റംഗം അബ്ദുല്‍ റഹ്മാന്‍ ബൂമജീദ് അഭ്യര്‍ഥിച്ചു. രാജ്യത്തെ വിവിധ സംഘടനകളുടെ സഹായവും ഇക്കാര്യത്തില്‍ തേടും.
മറ്റൊരു സ്വതന്ത്ര രാജ്യത്ത് ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും അവരെ പിന്തുണയ്ക്കും ചെയ്യുന്നത് അന്താരാഷ്ട്ര ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണെന്നും ഇക്കാര്യത്തില്‍ ഖത്തറിന്റെ പങ്ക് കോടതിയില്‍ തെളിയിക്കാന്‍ ബഹ്‌റൈന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Bahrain’s parliament is set to start procedures to file an international lawsuit against the government of Qatar for its subversive role in the kingdom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X