കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലുമായി രഹസ്യബന്ധം; ബഹ്‌റൈന്‍ രാജാവിന്റെ പ്രതിനിധി സംഘം തെല്‍ അവീവില്‍

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: ഇസ്രായേലുമായി രഹസ്യ ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ബഹ്‌റൈന്‍ കൂടി. ഇസ്രായേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 അംഗ രഹസ്യ ദൗത്യസംഘം രാജ്യത്തെത്തിയതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ വെളിപ്പെടുത്തി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയുടെ ആശീര്‍വാദത്തോടെയാണ് സംഘം ഇവിടെയെത്തിയതെന്ന് പ്രതിനിധി സംഘത്തിലെ ആളുകളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.

പീഡിപ്പിച്ചവരുടെ പേര് വെളിപ്പെടുത്താമെന്ന് പ്രമുഖ നടി! ആശങ്കയിൽ സിനിമാരംഗം.. മുഖംമൂടികൾ അഴിയും?
മതസ്വാതന്ത്ര്യത്തിനുള്ള കാംപയിനിന്റെ ഭാഗമായാണ് ദിസ് ഈസ് ബഹ്‌റൈന്‍ എന്ന പേരിലുള്ള സംഘം നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രായേലിലെത്തിയത്. സപ്തംബറില്‍ ലോസ് ആഞ്ചലസിലെ ഇസ്രായേല്‍ അനുകൂല ഗ്രൂപ്പായ സൈമണ്‍ വീസെന്താള്‍ സെന്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ഖലീഫ, ഇസ്രായേലിനെതിരായ അറബ് ബഹിഷ്‌ക്കരണം അവസാനിപ്പിക്കേണ്ട സമയമായെന്നും തെല്‍ അവീവുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടതായി ഇസ്രായേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈയിടെ ബഹ്‌റൈന്‍ രാജാവിനെ ചെന്നു കണ്ട സുപ്രധാന ജൂത പുരോഹതനോട്, ബഹ്‌റൈനി പൗരന്‍മാര്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിന് തനിക്ക് താല്‍പര്യമുണ്ടെന്ന് രാജാവ് പറഞ്ഞതായും പത്രം വ്യക്തമാക്കി.

israel

കഴിഞ്ഞ വര്‍ഷം മുന്‍ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസ് മരിച്ചപ്പോള്‍ അനുശോചനം രേഖപ്പെടുത്തിയ ഏക രാജ്യവും ബഹ്‌റൈനായിരുന്നു. നേരത്തേ ഇസ്രായേലും ബഹ്‌റൈനുമായി രഹസ്യ ഇന്റലിജന്‍സ്-സുരക്ഷാ സഹകരണം ഉണ്ടെന്ന് വിക്കിലീക്‌സ് രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. ഇസ്രായോല്‍ വിദേശകാര്യമന്ത്രി സിപി ലിവ്‌നിയും ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയും 2007ല്‍ ന്യുയോര്‍ക്കില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സൗദി അറേബ്യന്‍ ഭരണകൂടം ഒളിഞ്ഞും തെളിഞ്ഞും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയിലാണ് ബഹ്‌റൈന്‍ കൂടി ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് ഇസ്രായേല്‍ പത്രം വ്യക്തമാക്കിയിരിക്കുന്നത്.
English summary
A Bahraini delegation has arrived in Israel with a message from the country's king, in the latest instance of warming ties between the two sides, The Times of Israel reports. The Israeli paper said Sunday that 24 members of the “This is Bahrain” group, which professes campaigning for “religious freedom,” traveled to Israel this week for a four-day visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X