കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്യാഗസ്മരണ പുതുക്കി ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

Google Oneindia Malayalam News

ദുബായ്: ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കാലത്ത് 6.20 ന് നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം മ്യഗബലി അറക്കലും വിതരണവും നടക്കും. യുഎഇ അടക്കമുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു.

ദുബായ് ഷാര്‍ജ മേഖലകളില്‍ നടന്ന ഈദ് ഗാഹുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഭരണാധികാരികള്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുന്നാള്‍ ആശംസകള്‍ കൈമാറി. ബന്ധുമിത്രാദികളെ സന്ദര്‍ശിക്കലും ചെറുയാത്രകള്‍ സംഘടിപ്പിച്ചുമായിരിക്കും വിദേശികളായ ഗള്‍ഫ് പ്രവാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുക.

eid

കുടുംബങ്ങള്‍ ഒത്തുരുമിച്ചും ബാച്ചിലര്‍ റൂമുകളില്‍ സ്യഹ്യത്തുക്കള്‍ കൂട്ടമായും ഉച്ചഭക്ഷണം തയ്യാറാക്കലും പെരുന്നാള്‍ ആശംസകള്‍ പരസ്പരം കൈമാറലുമായിരിക്കും പ്രധാന പരിപടികള്‍. ഗള്‍ഫ് നാടുകളില്‍ ആഘോഷം പൊലിപ്പിക്കാന്‍ മലയാളികളടക്കമുള്ള നിരവധി സംഘടനകളുടെ നേത്യത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഓണവും പെരുന്നാളും ഏതാണ്ട് ഒരെ സമയം കടന്നുവന്നത് വിപണിയില്‍ ഉണര്‍വ്വിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. പെരുന്നാളിനു നീണ്ട അവധി ലഭിച്ചതിനാല്‍ പലരും സ്വദേശത്തേക്ക് തിരിച്ചു. വേനലവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയവരാകട്ടെ വിദേശ നാടുകളിലേക്കാണ് സന്ദര്‍ശനത്തിനായി തിരിച്ചിരിക്കുന്നത്.

English summary
Bakrid to be celebrated today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X