കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മാമ്പഴം യൂറോപില്‍ വില്‍ക്കാം

  • By Aswathi
Google Oneindia Malayalam News

ബ്രസല്‍സ്: മാമ്പഴ സീസണ്‍ ആരംഭിയ്ക്കുകയാണ്. നേരത്തെ കയറ്റി അയച്ച മാമ്പഴങ്ങളിലെ ഗണമേന്മ കുറഞ്ഞതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാമ്പഴം കയറ്റി അയക്കേണ്ടെന്ന് പറഞ്ഞത് കര്‍ഷകരെ ചിന്താ കുഴപ്പത്തിലാഴ്ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട, ഇന്ത്യന്‍ മാമ്പഴം യൂറോപില്‍ വില്‍ക്കാം.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യൂണിയന്‍ എടുത്തു എടുത്തു മാറ്റി. 2014 മെയ് മാസത്തില്‍ നിലവില്‍ വരുത്തിയ ചട്ടമാണ് നടപ്പുവര്‍ഷം ജനുവരി 20 ന് എടുത്തു മാറ്റിയത്.

mangos

ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ജനുവരി 20 ന് വോട്ടിനിട്ടാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ മാമ്പഴത്തിന് മാത്രമാണ് ഇളവ് അനുവദിച്ചത്. നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനോട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉത്തരവ് പിന്‍വലിച്ചിരുന്നില്ല.

എന്നാല്‍, ഇപ്പോള്‍ മാമ്പഴത്തിന്റെ പുതിയ ഗുണമേന്മ യൂണിയനു ബോദ്ധ്യമായതിനെ തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്. നിരോധനം ഏര്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തതും പിന്‍വലിപ്പിച്ചതും ബ്രിട്ടനായിരുന്നു എന്നതാണ് ഒരു പ്രത്യേകത.

English summary
A ban on Indian mango imports into the European Union is to be lifted, clearing the way for them to return to the UK and other member states.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X