കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത് മാട്രിമോണിയുടെ സേവനം ഇനി മുതൽ ദുബായിലും; പുതിയ ഓഫീസ് തുറന്നു

  • By Desk
Google Oneindia Malayalam News

ദുബായ്: ഓണ്‍ലൈന്‍ മാട്രിമോണിയല്‍ രംഗത്ത് മുന്‍ നിരക്കാരായ മാട്രിമോണി ഡോട് കോം ഫ്ളാഗ്ഷിപ് ബ്രാന്‍ഡായ ഭാരത് മാട്രിമോണിയുമായി യു എ ഇ കമ്പോളത്തില്‍ പ്രവേശിക്കുന്നതായ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മധ്യപൗരസ്ത്യ ദേശത്തെ ഇന്ത്യക്കാരെ സേവിക്കാന്‍ ദുബായ് ജുമൈറ ലേക് ടവേഴ്‌സിലെ ഫോര്‍ച്യൂണ്‍ എക്‌സിക്യൂട്ടിവ് ടവറിലാണ് ഓഫിസ് തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ ചെന്നൈ ആസ്ഥാനമായി പൊതു ഉടമസ്ഥതയില്‍ ഉള്ള കമ്പനിയാണ് മാട്രിമോണി ഡോട് കോം.

യു എ ഇ യിലെ ഓഫിസ് വഴി, മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വൈവാഹിക ബന്ധം ഒരുക്കിക്കൊടുക്കുകയാണ് ലക്ഷ്യം. സ്വയ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ 135 റീടൈല്‍ ശാഖകളുള്ള ,ഏറ്റവും വിപുലവും വിശ്വസനീയവുമായ മാട്രിമോണി ബ്രാന്‍ഡാണിത് . വൈവാഹിക ഉടമ്പടിയിലേക്കുള്ള പാരസ്പര്യപൊരുത്തം ഒരുക്കുന്ന സേവനമാണ് കമ്പനി നല്‍കുന്നത്. ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നവര്‍ക്ക് ,കേരള മാട്രിമോണി ,തമിഴ് മാട്രിമോണി ഉള്‍പ്പടെ 15 ഭാഷകളില്‍ വ്യക്തിഗത വിവര സേവനം തങ്ങളുടെ മുഖമുദ്രയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

bharath matrimony

എലൈറ്റ് മാട്രിമോണി, അല്ലെങ്കില്‍ കമ്മ്യുണിറ്റി മാട്രിമോണി എന്നിങ്ങനെ മറ്റു സേവനങ്ങളുമുണ്ട്. മധ്യ പൗരസ്ത്യ മേഖലയില്‍ 20 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ് . ഇവരുടെ ഇടയില്‍ ഭാരത് മാട്രിമോണി പ്രശസ്തമായ ബ്രാന്‍ഡാണ്. അതുകൊണ്ടു തന്നെ ഈ വലിയ അവസരം ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ നോക്കുകയാണ്.

ഇതോടെ ഞങ്ങളുടെ ഇടപാടുകാര്‍ വര്‍ധിക്കാനും മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുത്താനും ഞങ്ങള്‍ക്ക് കഴിയുമെന്നും മാട്രിമോണി ഡോട് കോം സി ഇ ഒ മുരുഗവേല്‍ ജാനകിരാമന്‍ പറഞ്ഞു. 2018 ല്‍ 330 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തില്‍ എത്തിനില്‍ക്കുന്ന കമ്പനിയാണിത്.

English summary
bharath matrimony new branch opened in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X