കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീല ചരിത്രത്തിലേക്ക്; ആയിരങ്ങള്‍ ഓണ്‍ലൈനിലൂടെ സിനിമ കണ്ടു

Google Oneindia Malayalam News

ദുബായ്: കേരളത്തില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും സിനിമ ലൈവ് സ്ട്രീമിങ്ങിലൂടെ കാണാനുള്ള സൗകര്യം ഒരുക്കി ലീല ചരിത്രത്തില്‍ ഇടം നേടി. ക്യാപിറ്റോള്‍ മൂവീസിന്റെ ബാനറില്‍ രഞ്ജിത് നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രമാണ് ലീല. സംവിധായകന്‍ തന്നെ തന്റെ സിനിമകളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരിലേക്ക് തന്റെ സിനിമകളെ എത്തിക്കാന്‍ നടത്തിയ ശ്രമം വിജയം കണ്ടു.

ഏപ്രില്‍ 22 എന്ന തിയ്യതി ഇതോടെ മലയാള സിനിമ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലേക്ക് കാലുകുത്തിയ ദിനമായി ചരിത്രത്തില്‍ രേഖപ്പെടുത്തും. ഹോളിവുഡ് ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ റിലീസ് ഉണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഭാഷാ ചിത്രം ഇത്തരത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പാണ് റീലാക്‌സ് ഡോട് ഇന്‍ എന്ന വെബ്‌സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

leela

സൈറ്റിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സിനിമ കാണുന്നതിനായുള്ള ഒരു നിശ്ചിത തുക അടക്കുവാനുള്ള നിര്‍ദേശം ലഭിക്കുകയും പെയ്‌മെന്റ് പ്രൊസസിംങ് പൂര്‍ത്തിയാകുന്നതോടെ സിനിമ സ്ട്രീമിംങ് ആരംഭിക്കുകയും ചെയ്യും. 24 മണിക്കൂറിനുള്ളില്‍ സിനിമ കണ്ടു തീര്‍ത്താല്‍ മതി. സിനിമ ആവശ്യമുള്ളപ്പോള്‍ പോസ് ചെയ്യാനും സൗകര്യമുണ്ട്.

ഏതാണ്ട് 20 മിനിറ്റോളം സിനിമ റീവൈന്‍ഡ് ചെയ്യാനും പ്രേക്ഷകര്‍ക്ക് സാധിക്കും. താമസിയാതെ കൂടുതല്‍ ചിത്രങ്ങള്‍ പുതിയ പാതയിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നും മലയാള സിനിമകള്‍ക്ക് ചില രാജ്യങ്ങളില്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ ഉപകരിക്കുമെന്നും സംവിധായകന്‍ രഞ്ജിതും ഇറാം ഗ്രൂപ്പ് മേധാവി സിദ്ദിഖ് അഹമ്മദും അഭിപ്രായപ്പെട്ടു.

English summary
Biju Menon and Renjith's 'Leela' movie released on online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X