കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒട്ടകങ്ങളിലെ അത്ഭുതമായി ബിന്‍ത് ശഹീന്‍; ദുബായ് കിരീടാവകാശിയുടെ സ്വന്തം ഒട്ടകം

  • By Desk
Google Oneindia Malayalam News

ദുബായ്: ശീതീകരിച്ച ബീജമുപയോഗിച്ച് ജനിപ്പിച്ച ലോകത്തെ ആദ്യത്തെ ഒട്ടകം ബിന്‍ത് ഷഹീന്‍ (ഷഹീനിന്റെ മകള്‍) അല്‍ഭുതമാകുന്നു.ദുബായ് കിരീടാവകാശിയുടെ ആശയമായിരുന്നു അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദുബായ് കാമല്‍ ബ്രീഡിങ് സെന്ററില്‍ ജനുവരി 12ന് ബിന്‍ത് ഷഹീനിന്റെ ജനനത്തിലൂടെ യാഥാര്‍ഥ്യമായത്.

 ഇസ്രായേല്‍-യുഎസ് ചങ്ങാത്തം; സൗദി അറേബ്യ മുസ്ലിം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്‍ ഇസ്രായേല്‍-യുഎസ് ചങ്ങാത്തം; സൗദി അറേബ്യ മുസ്ലിം ലോകത്തെ വഞ്ചിച്ചുവെന്ന് ഇറാന്‍

ഒട്ടകയോട്ട മത്സരത്തില്‍ വെന്നിക്കൊടി പാറിച്ചിരുന്ന ഷഹീന്‍ എന്ന ആണൊട്ടകത്തിന്റെ ബീജമാണ് ശീതീകരിച്ച് ശേഷം മറ്റൊരു ഒട്ടകത്തില്‍ കുത്തിവച്ചത്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ശഹീന്റെ കാലശേഷം കരുത്തരായ ഇത്തരം ഒട്ടകങ്ങള്‍ക്ക് വംശനാശം സംഭവിക്കുമല്ലോ എന്ന സങ്കടമായിരുന്നു ദുബയ് കിരീടാവകാശി ശെയ്ഖ് ഹമദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കിയ ഡോക്ടര്‍ മുഷ്താഖ് അഹമ്മദ് പറയുന്നു. ഇത്തരം ഒട്ടകങ്ങളുടെ ജെനുസ്സ് നിലനിര്‍ത്താന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന കിരീടാവകാശിയുടെ ചോദ്യമാണ് തന്നെ ഇത്തരമൊരു ഗവേഷണത്തിലേക്ക് നയിച്ചതെന്നും ഈ പാകിസ്താനി ഡോക്ടര്‍ പറഞ്ഞു.

camel

13 മാസം മുന്‍പാണ് ഷഹീനിന്റെ ബീജം ശേഖരിച്ച് ശീതീകരണിയില്‍ സൂക്ഷിച്ചത്. 196 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ച ബീജം മറ്റൊരു ഒട്ടകത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. മനുഷ്യനില്‍ കൃത്രിമ ബീജസങ്കലനം നടത്തുന്നതുപോലെ തന്നെയാണ് ഒട്ടകത്തിലും നടത്തിയതെന്നും സാധാരണ പ്രസവമായിരുന്നു ബിന്‍ത് ഷഹീനിന്റേതെന്നും ഡോക്ടര്‍ പറഞ്ഞു. 30 കിലോ ഗ്രാം ഭാരമുള്ള കുട്ടിക്ക് മൂന്നടി ഉയരമുണ്ട്. നല്ല മികച്ച ശരീരഘടനയാണ് ബിന്‍ ശഹീന്റേത്. അതുകൊണ്ടുതന്നെ നല്ല പരിശീലനം ലഭിച്ചാല്‍ വലിയ മല്‍സരങ്ങള്‍ ജയിച്ചടക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്. പ്രകൃതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വാദി സഫായിലെ ദുബായ് ക്യാമല്‍ ബ്രീഡിങ് സെന്ററില്‍ സുഖമായിരിക്കുകയാണ് അമ്മയും കുഞ്ഞും. ഒന്നര വര്‍ഷമാകുമ്പോള്‍ ബിന്‍ത് ശഹീന് മല്‍സരങ്ങള്‍ക്കായുള്ള പ്രത്യേക പരിശീലനം നല്‍കിത്തുടങ്ങും. നിലവില്‍ കേന്ദ്രത്തിലെ രണ്ട് ഒട്ടകങ്ങള്‍ കൂടി കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭിണികളായിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

English summary
bint shaheen first camel of its kind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X