കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധി കേരളത്തില്‍ നിന്നുള്ള അന്ധ വിദ്യാര്‍ത്ഥി..

Google Oneindia Malayalam News

ദുബായ് : 20ാം മത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥി മുഹമ്മദ് താഹ മഹബൂബ് മാറ്റുരക്കും. ജൂണ്‍ 20 ന് തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏഴോളം മത്സരാര്‍ത്ഥികളോടപ്പമാണ് മുഹമ്മദ് താഹ മഹബൂബിന്റെ ഖുര്‍ആന്‍ പാരായണ മത്സരം അരങ്ങേറുക. ദുബായ് ഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് തിരൂര്‍ അടുത്ത ഒമാച്ചപുഴ വരിക്കോട്ടില്‍ മറിയം ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായ മുഹമ്മദ് താഹ മഹബൂബ ദുബായിലെത്തുന്നത്.

അക കണ്ണിനാല്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയ മുഹമ്മദ് താഹ മഹബൂബിനെ ഹോളി ഖുര്‍ആന്‍ പ്രതിനിധികള്‍ ദുബായ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അനുജന്‍ ഹസ്സനും കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയാണ്. ഇരുവരും മഅദിന്‍ പെരുമ്പറമ്പ് ദഅവയിലാണ് ഖുര്‍ആന്‍ പഠിക്കുന്നത്. പ്രവാസിയായ പിതാവ് അബ്ദുള്ളയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മക്കളെ ഖുര്‍ആന്‍ പഠനത്തിനും വിദ്യാഭ്യാസ പൂര്‍ത്തികരണത്തിനുമായി മഅദിനില്‍ എത്തിച്ചത്.

quran-competition

മഅദിന്‍ നല്‍കി വരുന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്ലൈന്‍ഡ് സ്‌കൂളില്‍ നിന്ന് ബ്രയില്‍ ലിബിയില്‍ പ്രാവിണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു താഹ മഹബൂബ് മുതിരുന്നത്. ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മത്സരത്തിന്റെ ക്ഷണം മഅദിന്‍ അകാദമിക്ക് ലഭിച്ചപ്പോള്‍ ഭാഗ്യം മുഹമ്മദ് താഹ മഹബൂബിനെ തേടി എത്തുകയായിരുന്നു. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തില്‍ കൂടുതല്‍ താല്‍പര്യം ഉണ്ടായതിനാല്‍ ബ്രൈലി മുസ്അഫ് (ഖുര്‍ആന്‍ ഗ്രന്ഥം) ഉപയോഗിച്ച് മുന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കുകയായിരുന്നു.

അദ്ധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക് , ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ ഈ സമയത്ത് തന്നെ കരസ്ഥമാക്കി. ഒഴിവ് സമയത്തിലെ ഹോബി പ്രസിദ്ധരായ ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ്. പഠന വിഷയത്തില്‍ പിതാവ് നല്‍കിയ ഊര്‍ജം വിജയവഴിയില്‍ തണലായി മാറി. ഇന്ത്യയില്‍ ബംഗളൂരില്‍ മത്സരിക്കാനും കഴിവ് തെളിയിക്കാനും മഅദിന് വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവ് തെളിയിക്കാന്‍ അവസരം കിട്ടിയത്. ലോകത്തിലെ അറിയപ്പെട്ട ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ ദൈവത്തോട് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യന് പ്രതിനിധി.

മത്സരത്തിനായി അവസരം ഉണ്ടാക്കി തന്ന ഇവിടുത്തെ ഭരണാധികാരികളോട് ആദരവ് തോന്നുന്നതായി മുഹമ്മദ് താഹ പറഞ്ഞു. അറബികളായ പലരും ഇന്ത്യന്‍ പ്രതിനിധിയുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആവേശം കാണിക്കുന്നത് ശ്രദ്ദേയമായി. മുഹമ്മദ് താഹ മഹബൂബിനോടൊപ്പം, നെതര്‍ലാന്‍ഡിന്‍ നിന്നുള്ള ബിലാലുല്‍ ഇമാനി, ഇറാനില്‍ നിന്നുള്ള മുജ്തബ അലി രിലാലു, അബ്ദുള്ള ബിന്‍ ഖലീഫ ബിന്‍ അദീം ഒമാന്‍, ഹാമിദുല്‍ ബശായിര്‍ കാമറൂണ്‍, ഇസ്മാഈല്‍ ദുംബിയ, കെനിയയില്‍ നിന്നുള്ള അഹമ്മദ് ജമാല്‍ അഹമ്മദ്, അബ്ദുള്ള സുലൈമാന്‍ ബാഹ് എന്നിവരാണ് തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ മാറ്റുരക്കുക. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ഥി മത്സരത്തില്‍ പങ്കെടുക്കുന്നത് .

English summary
Ramadan: Blind Malayali Student will represent India for Holy Quran competition held at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X