കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദോഹയിൽ ബ്ലഡ് ഡോണേഴ്സ് കേരള രക്തദാന ക്യാമ്പ്: രക്തം നൽകിയത് നൂറോളം പേർ
ദോഹ: കൊവിഡ് വ്യാപനത്തിനിടെ ഖത്തറിൽ രക്തദാന ക്യാമ്പ്. ബിഡികെ ഖത്തർ, ലാൽകെയർ ഖത്തർ, റേഡിയോ സുനോ 91.7എഫ്എം ചേർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പുതിയ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തിയത്. നൂറോളം പേരാണ് ക്യാമ്പിലെത്തി രക്തം ദാനം ചെയ്തത്. ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി രക്തദാനം ചെയ്യാന്‍ മുന്നോട്ടു വന്ന ഏവർക്കും ബിഡികെ ഖത്തറിന്റെ ആശംസകൾ നേരുന്നതായാണ് ക്യാമ്പിന് ശേഷം ഖത്തർ ബിഡികെ പ്രതികരിച്ചത്.