കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിയിൽ രാത്രി കാല നടത്തം ഇനി അപകടരഹിതം; ബ്ലൂടൂത്ത് ഹെഡ്സെറ്റ് വിപണിയിൽ

Google Oneindia Malayalam News

ദുബായ്: രാത്രികാലത്ത് പൊതുസ്ഥലങ്ങളിൽ ജോഗിങ് വ്യായാമ മുറകളിൽ ഏർപ്പെടുന്നവരുടെ സുരക്ഷ ലക്ഷ്യമിട്ട് പ്രമുഖ ലൈഫ്സ്റ്റൈൽ ഉത്പന്ന നിർമാതാക്കളായ സാക്ക് ലൈഫ് അത്യാധുനിക സേഫ്റ്റി സംവിധാനങ്ങളുള്ള എൽഇഡി ബ്ലൂടൂത്ത് ഹെഡ്സെറ്റ് പുറത്തിറക്കി.

ആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർആദ്യം ഓക്സിജൻ ഇക്കുറി...., യോഗിയുടെ യുപിയിൽ ശിശു മരണം തുടർക്കഥയാകുന്നു, കണ്ണടച്ച് അധികൃതർ

ദുബായ് കേന്ദ്രമായ കാമോൻ ഇന്റർനാഷനലിന്റെ ആഗോള ലൈഫ്സ്റ്റൈൽ ബ്രാൻഡ് ആയ സാക്ക് ലൈഫ് ആണ് ഫയർ ഫ്ലൈ എന്ന പേരിൽ എൽഇഡി ബ്ലൂടൂത്ത് വെളിച്ചം വിതറുന്ന ഈ റീചാർജബിൾ ഹെഡ്സെറ്റ് വിപണിയിൽ എത്തിച്ചത്.

tyhanveer

ദുബായ് ഫിറ്റ്നസ് ചാലെൻജ് നടക്കുന്ന ഈ വേളയിൽ ആരോഗ്യ സംരക്ഷണ വ്യായാമ മുറികളിൽ ഏർപ്പെടുന്നവർക്ക്‌ ഇത് വളരെ ഉപകാരപ്രദമാവുമെന്നു സാക്ക് ലൈഫ് മേധാവി കരൺ സൈനി പറഞ്ഞു.

രാത്രികാലങ്ങളിൽ ഓടുന്നവർക്കു, ഇരുട്ടിൽ വർധിത കാഴ്ച ഉറപ്പാക്കി വാഹനങ്ങളിൽ നിന്ന് മതിയായ സുരക്ഷ ലഭിക്കാനും പുതിയ ഉപകരണം സഹായകരമാകും.സാങ്കതിക വിദ്യ അനന്ത സാധ്യതകൾ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ചതാക്കുന്നതിനു സാക്ക് ലൈഫ് ഫയർ ഫ്ലൈ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

English summary
Bluetooth headset available in Dubai market, walking at night is no longer dangerous
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X