കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോരക്കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍; ഷാര്‍ജ പോലിസ് കേസെടുത്തു

ചോരക്കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍; ഷാര്‍ജ പോലിസ് കേസെടുത്തു

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: മുനിസിപ്പാലിറ്റിക്കു വേണ്ടി മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്ന ക്ലീനിംഗ് തൊഴിലാളി വലിയ വെയിസ്റ്റ് വീപ്പയില്‍ കണ്ടത് ചോരക്കുഞ്ഞിന്റെ മൃതദേഹം. ഷാര്‍ജയിലെ അല്‍ സജ്ജ പ്രദേശത്താണ് കരളലിയിപ്പിക്കുന്ന സംഭവം. രണ്ടുദിവസം മാത്രം പ്രായമായ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന സ്ഥിതിയിലായിരുന്നു.

മാലിന്യ സംസ്‌ക്കരണ കമ്പനിയായ ബിയ്യയ്ക്ക് വേണ്ടി ജോലിചെയ്യുന്ന തൊഴിലാളി ഉടന്‍ തന്നെ വിവരം പോലിസിനെ അറിയിച്ചു. പോലിസും ഫോറന്‍സിക് വിദഗ്ധരും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ പ്രസവിച്ച ഉടന്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് ബോധ്യമായി. പെണ്‍ഞ്ഞിന്റെ തലയോട്ടില്‍ കാര്യമായ പരിക്കുകളുമുണ്ടായിരുന്നു. കഴുത്ത് ഞെരിച്ചും കുഞ്ഞിന്റെ തല ഉറപ്പുള്ള എന്തിലെങ്കിലും ഇടിച്ചുമാണ് കൊന്നതെന്നും പോലിസ് കരുതുന്നു.

baby

കുഞ്ഞിനെ കൊന്ന ശേഷമാണ് ആരും കാണാതെ വെയ്സ്റ്റ് ബിന്നില്‍ കൊണ്ടിട്ടതെന്നാണ് പോലിസ് കരുതുന്നത്. അവിഹിത ബന്ധത്തില്‍ ഗര്‍ഭം ധരിച്ചതിനാല്‍ പിടിക്കപ്പെടാതിരിക്കാന്‍ കുഞ്ഞിനെ കൊന്നതാവാന്‍ സാധ്യത ഏറെയാണെന്ന് പോലിസ് പറഞ്ഞു. യു.എ.ഇയില്‍ വിവാഹ പൂര്‍വ ബന്ധം നിയമവിരുദ്ധമായതിനാല്‍ പോലിസ് നടപടിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് കുട്ടിയെ കൊന്നതാവാന്‍ സാധ്യതയുണ്ട്.

കുട്ടിയുടെ ശരീരത്തില്‍ പതിച്ച വിരലടയാളങ്ങള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇവ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ രക്ഷിതാക്കള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലിസ് അറിയിച്ചു. പ്രതികള്‍ക്കെതിരേ മനപ്പൂര്‍വമുള്ള കൊലപാതകത്തിനും അവിഹിതമായ ലൈംഗികബന്ധത്തിനും കേസെടുക്കുമെന്നും പോലിസ് പറഞ്ഞു. ഫിലിപ്പിനോകളിലാണ് ഇത്തരം വിവാഹപൂര്‍വ ബന്ധങ്ങള്‍ കൂടുതല്‍. അതുകൊണ്ടുതന്നെ ഫിനിപ്പിനോകളുടെ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് പ്രധാനമായും അന്വേഷിക്കുന്നത്. മറ്റു സാധ്യതകളും പോലിസ് പരിശോധിക്കുന്നുണ്ട്.

English summary
A newborn was found dead in a landfill in Sharjah on Saturday morning. A garbage collector found the baby girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X