കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴില്‍ മലയും പയ്യന്നൂര്‍ പാട്ടും പ്രകാശനം നിര്‍വ്വഹിച്ചു

Google Oneindia Malayalam News

ദുബായ് : ഓരോ നാടിന്റെയും പ്രദേശിക ചരിത്രമാണ് ആ നാടിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതെന്നും പലര്‍ക്കും അറിയാതെ പോകുന്നത് അത്തരം ചരിത്ര വസ്തുതകളാണെന്നും പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ: ടി.പി.ശശികുമാര്‍ അഭിപ്രായപ്പെട്ടു. ചിരന്തനയുടെ 22 മത് പുസ്തകം മാധ്യമ പ്രവര്‍ത്തകന്‍ രമേശ് പയ്യന്നരിന്റെ പിതാവ് ടി.കെ.കെ.പൊതുവാള്‍ രചിച്ച ഏഴില്‍ മലയും പയ്യന്നൂര്‍ പാട്ടും എന്ന ചരിത്ര പുസ്തകം യു.എ.ഇ.എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയിലെ കുട്ടികളെ ചരിത്രത്തിന്റെ വഴിയിലൂടെ നടത്തണമെന്നും, കേരള ചരിത്ര പഠനത്തിനു വലിയ മുതല്‍ക്കൂട്ടയിത്തീരും ഈ കൃതി എന്നു ഞാന്‍ കരുതുന്നു, വളരെ സന്തോഷത്തോടും അഭിമാനത്തോടും കൂടി ഏഴില്‍ മലയും പയ്യന്നൂര്‍ പാട്ടും വായനക്കാരുടെ കൈളില്‍ ഞാന്‍ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം തുടര്‍ന് പറഞ്ഞു. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മൊയ്തീന്‍കോയ പുസ്തകം പരിചയെപ്പെടുത്തി സംസാരിച്ചു.

book

വൈ.സുധീര്‍ കുമാര്‍ ഷെട്ടി, രമേശ് പയ്യന്നൂര്‍, ഷീല പോള്‍, മോഹന്‍ വാടിയാര്‍, സി.എ.റസാക്ക്, ഫൈസല്‍ ബിന്‍ അഹമ്മദ് ഇ.ടി. പ്രകാശന്‍, അമ്മാര്‍ കീഴ്പറമ്പ് ,ഉണ്ണി പാലക്കാട്, ഫിറോസ് തമന്ന ,സ്മിത പ്രമോദ്, ഡോ.വി.എ.' ലത്തീഫ് ,വിനോദ് നമ്പ്യാര്‍, അശറഫ് കൂടല്ലുര്‍ ,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അന്തരിച്ച ബാബു ഭരധ്യാജുവിനു അനുസ്മരിച്ചു കൊണ്ടു എഴുത്തുകാരന്‍ ഇ.കെ.ദിനേശന്‍ അനസ്മരണ പ്രഭാഷണം നടത്തി. ശ്രുതി പ്രദീപ്, സാനി പ്രദീപ് എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടയാണ് ചടങ്ങ് ആരംഭിച്ചത്. ബി.എ.നാസര്‍ സ്വാഗതവും സി.പി.ജലീല്‍ നന്ദിയും പറഞ്ഞു.

English summary
Book 'Ezhil Malayum Payyanur Pattum' released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X