കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: നഴ്‌സറി അപകടം; കോമയിലായ രണ്ടുവയസ്സുകാരന്‍ മരിച്ചു

Google Oneindia Malayalam News

ദുബായ്: നഴ്‌സറിയില്‍ നിന്ന് സ്വിമ്മിംഗ് പൂളിലേക്ക് വീണ് കോമയിലായ രണ്ടുവയസ്സുകാരന്‍ മരിച്ചു. ദുബായിലെ ആശുപത്രിയില്‍ തുടര്‍ച്ചയായ 27 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

കഴിഞ്ഞ മെയ് 19നായിരുന്നു ദുബായിലെ സ്ത്‌വ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നഴ്‌സറിക്ക് സമീപമുള്ള സ്വിമ്മിംഗ് പൂളില്‍ നിന്ന് സയീദ് റസ എന്ന രണ്ട് വയസ്സുകാരന്റെ ചേതനയറ്റ ശരീരം കണ്ടെത്തുന്നത്. തുടര്‍ന്ന് മൂന്നാഴ്ചക്ക് ശേഷം സയീദിന്റെ ജീവിതവുമായുള്ള പോരാട്ടം അവസാനിക്കുകയായിരുന്നു. പാക്കിസ്താനില്‍ നിന്നുള്ള റസയുടെ കുടുംബം മൃതദേഹവുമായി ഉടന്‍ ദുബായ് വിടാനുള്ള തയ്യാറെടുപ്പിലാണ്. തുടര്‍ന്ന് ദുബായില്‍ തിരിച്ചെത്തിയ ശേഷം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് റസയുടെ പിതാവ് ജഫ്രി വ്യക്തമാക്കി. ആശുപത്രിയിലെത്തിക്കുന്നതിന് 45 മിനിറ്റ് മുമ്പ് ഹൃദയസ്തംഭനം സംഭവിച്ചുവെന്നാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

drowning

കുട്ടിയെ സ്വിമ്മിംഗ് പൂളില്‍ കണ്ടെത്തിയ ദിവസം രാവിത്തെ പ്ലേ ടൈം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്ന വിവരമാണ് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ കുഞ്ഞിന് സംഭവിച്ച അപടകടം സംശയാസ്പദമാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കുന്ന വിവരം. പ്ലേ ഏരിയയില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തുള്ള പൂളിനടുത്തേക്ക് കുട്ടി തനിച്ച് എങ്ങനെയാണ് എത്തിയതെന്ന് സംബന്ധിച്ചും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിന് കുറച്ചു ദിവസം മുമ്പാണ് റസയ്ക്ക് നഴ്‌സറിയില്‍ പ്രവേശനം ലഭിക്കുന്നത്. അപടകം സംഭവിക്കുന്നതിന് മുമ്പ് തന്റെ കുഞ്ഞിന്റെ മുഖത്ത് ഒരു പാട് കണ്ടിരുന്നതായി പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തോടെ നഴ്‌സറി അടച്ചുപൂട്ടുകയും ചെയ്തു.

English summary
Pak boy in coma dies after Dubai nursery drowning incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X