കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക വിദ്യയിലെ ആധുനിക നവീനതകളുമായി ഡോ ബിആർ ഷെട്ടി ഫിനാൻഷ്യൽ ഹോൾഡിങ് കമ്പനി ഫിനേബ്ലർ

  • By തൻവീര്‍
Google Oneindia Malayalam News

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ ബിആർ ഷെട്ടി 'ഫിനേബ്ലർ'എന്ന പേരിൽ ഹോൾഡിങ് കമ്പനി രൂപീകരിച്ചു.അധികൃതാംഗീകാരം ലഭിക്കുന്ന മുറയ്ക്ക് യുണൈറ്റഡ് കിങ്ഡം കേന്ദ്രമായി നിലവിൽ വരുന്ന 'ഫിനേബ്ലർ' കമ്പനിയുടെ മേൽനോട്ടത്തിൽ, ഇപ്പോൾ നിലവിലുള്ള യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ തങ്ങളുടെ സാമ്പത്തിക വിനിമയ ബ്രാൻഡുകൾക്കിടയിൽ കൂടുതൽ ദിശാബോധവും ഏകോപനവും രൂപപ്പെടുത്തുകയാണ് ലക്‌ഷ്യമെന്ന് ബി ആർ ഷെട്ടി ദുബായിൽ നടത്തിയ വാർ‌ത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ആനുകൂല്യങ്ങളും നൽകുവാൻ പാകത്തിൽ നൂതനമായ സാങ്കേതിക സൗകര്യങ്ങളും ഉത്പന്നങ്ങളും ഉപയോഗപ്പെടുത്താനും ധനവിനിമയ വ്യവസായത്തിൽ ക്രിയാത്മകമായ സംഭാവനകൾ അവതരിപ്പിക്കാനും ഈ മേഖലയിൽ മികച്ച നിക്ഷേപവും ഏറ്റെടുക്കൽ നടപടികളും വർദ്ധിപ്പിക്കാനും 'ഫിനേബ്ലർ' ശ്രദ്ധയൂന്നുമെന്നും ഇതിനായി പ്രത്യേക ഗവേഷണ വികസന പ്രക്രിയകൾ തന്നെ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പല ദശകങ്ങൾ കൊണ്ട് വിവിധ ബ്രാൻഡുകളിലൂടെ നേടിയ സത്‌കീർത്തിയും വൈദഗ്ധ്യവും പ്രശംസാർഹമായ പരിചയസമ്പത്തും 'ഫിനേബ്ലർ' വഴി തങ്ങളുടെ ബ്രാൻഡുകൾക്കിടയിൽ പകർത്തുകയും പങ്കിടുകയും ചെയ്യുന്നതോടൊപ്പം വ്യക്തിതലത്തിലും സ്ഥാപനമെന്ന നിലയിലും നിർബാധം ഇതിന്റെ ഗുണഫലങ്ങൾ സന്നിവേശിപ്പിക്കാനും ലക്ഷ്യമിടുന്നതായും അധിക്രതർ വ്യക്തമാക്കി.

നാളെയിലേക്കു നോക്കുന്ന ഉപയോക്താക്കൾക്ക് ധനവിനിമയ വ്യവസായത്തിൽ അവരുടെ പ്രതീക്ഷകൾക്കൊത്ത സേവനം അപ്പപ്പോൾ നല്കുന്നതിനാണ് 'ഫിനേബ്ലർ' ലക്ഷ്യമാക്കുന്നതെന്നും നാല്പതാണ്ടുകളിലൂടെ തങ്ങൾ ആർജ്ജിച്ച ജനവിശ്വാസവും സ്വീകാരവുമാണ് നിരന്തരമായ നവീകരണത്തിന്റെ ഊർജ്ജമെന്നും 'ഫിനേബ്ലർ' സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ.ഷെട്ടി പറഞ്ഞു. ഗവേഷണത്തിനും സാങ്കേതികവത്കരണത്തിനും വലിയ നിക്ഷേപം നടത്തിക്കൊണ്ട് തങ്ങളുടെ ബ്രാൻഡുകളിൽ വിപ്ലവകരമായ സേവന സൗകര്യങ്ങൾ ആവിഷ്കരിക്കുവാനും സദാ നിരതമാകുന്ന ഒരു ഉപഭോക്തൃ സമൂഹത്തെ സൃഷ്ടിക്കുവാനും തങ്ങൾ ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളെ ശാക്തീകരിക്കുന്ന വിധത്തിൽ മൂല്യവത്തും സൗകര്യപ്രദവുമായ സേവനങ്ങൾ ഉറപ്പുവരുത്തണമെങ്കിൽ കാലോചിതമായ സാങ്കേതിക നവീകരണങ്ങൾ അനിവാര്യമാണെന്നും ആ നേട്ടം കൈവരിക്കാൻ ഉതകുന്ന വലിയ നിക്ഷേപങ്ങളാണ് തങ്ങളുടെ നെറ്റ്‌വർക്ക് സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുന്നതെന്നും 'ഫിനേബ്ലർ' എക്സിക്യൂട്ടീവ് ഡയറക്ടർ ബിനയ് ഷെട്ടി വ്യക്തമാക്കി. ഫലത്തിൽ ജീവനക്കാരിലും പ്രക്രിയകളിലും സാങ്കേതികതയിലും സമൂലമായ മികവ് ഇതുവഴി സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി യുഎഇ എക്സ്ചേഞ്ച്, ട്രാവലക്സ്, എക്സ്പ്രസ് മണി തുടങ്ങിയ ഘടക സ്ഥാപനങ്ങളിൽ 'ഇന്നൊവേഷൻ ഹബ്' (ഐ - ഹബ്) സ്ഥാപിക്കുമെന്നും ഇവ വ്യവസായത്തിലെ പുതുപ്രവണതകളും സാധ്യതകളും കണ്ടെത്തി നവീന പരിപാടികൾ നടപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുഎഇ എക്സ്ചേഞ്ച് പ്രഖ്യാപിച്ച 250 - 300 മില്യൺ ഡോളറിന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് അക്വീസിഷൻ പ്ലാനുകൾ മികച്ച നേട്ടങ്ങൾ കൊണ്ടുവരുമെന്നും ബിനയ് ഷെട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

English summary
BR Shetty begins new financial holding company in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X