കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

  • By Desk
Google Oneindia Malayalam News

ദുബായ്: സാമ്പത്തിക ക്രമക്കേടുകള്‍ നടന്ന സംഭവത്തില്‍ ആരോപണ വിധേയനായ ബിആര്‍ ഷെട്ടിയുടെ കമ്പനിയിലെ പ്രമുഖന്‍ കേരളത്തിലെത്തി. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഹെല്‍ത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കവെയാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും നാട്ടിലെത്തിയത്. കൊറോണ കാലത്തെ ഒഴിപ്പിക്കലിലെ മുന്‍ഗണന ക്രമങ്ങള്‍ തെറ്റിച്ചാണ് യാത്ര എന്ന് ആരോപണമുണ്ട്.

എംബസി വഴിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നതെന്നും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുന്‍ഗണന എന്നും അധികൃതര്‍ അറിയിച്ചിരുന്നു. അതിനിടെയാണ് കൃഷ്ണമൂര്‍ത്തിയും ഭാര്യയും മക്കളും ജോലിക്കാരിയും കൊച്ചിയിലെത്തിയത്. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ടിക്കറ്റ് തരപ്പെടുത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

എന്‍എംസി ഹെല്‍ത്തിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് സുരേഷ് കൃഷ്ണമൂര്‍ത്തി. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ കമ്പനി അന്വേഷണം നേരിടുകയാണ്. ഈ വേളയിലാണ് കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥന്‍ യുഎഇ വിട്ടത്. അതും രക്ഷാപ്രവര്‍ത്തനം എന്ന പേരിലുള്ള യാത്രാ സംഘത്തില്‍.

ആദ്യ വിമാനത്തില്‍ തന്നെ

ആദ്യ വിമാനത്തില്‍ തന്നെ

അബുദാബിയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തില്‍ തന്നെ കൃഷ്ണമൂര്‍ത്തിയും കുടുംബവും ടിക്കറ്റ് തരപ്പെടുത്തി. മൂന്ന് മക്കളും ഭാര്യയും ജോലിക്കാരിയും കൃഷ്ണമൂര്‍ത്തിക്കൊപ്പം മെയ് ഏഴിന് കൊച്ചിയിലെത്തി. കൊറോണ വ്യാപനം കാരണം കുടുങ്ങിയവര്‍ക്കാണ് ആദ്യ പരിഗണന എന്നായിരുന്നു വന്ദേ ഭാരത് മിഷന്‍ തുടങ്ങുന്ന വേളയില്‍ പറഞ്ഞിരുന്നത്.

സന്ദേശം അയച്ചു

സന്ദേശം അയച്ചു

യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എംബസിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ കൃഷ്ണമൂര്‍ത്തി കേരളത്തില്‍ നിന്ന് കമ്പനിയിലെ ജീവനക്കാരന് സന്ദേശം അയച്ചിട്ടുണ്ട്.

ജീവനക്കാരോട് പറഞ്ഞത് ഇതാണ്

ജീവനക്കാരോട് പറഞ്ഞത് ഇതാണ്

അടിയന്തരമായ ആവശ്യമുള്ളതിനാലാണ് കേരളത്തിലേക്ക് തിരിച്ചതെന്നും ജൂണില്‍ തിരിച്ചെത്തുമെന്നുമാണ് കൃഷ്ണമൂര്‍ത്തി കമ്പനി ജീവനക്കാരെ അറിയിച്ചതത്രെ. തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കവെ കമ്പനിയുടെ പ്രധാന ജീവനക്കാരന്‍ യുഎഇ വിട്ടതും സംശയത്തിന് ഇടയാക്കുന്നുണ്ട്.

ആലപ്പുഴയിലെ വീട്ടിലെത്തി

ആലപ്പുഴയിലെ വീട്ടിലെത്തി

കൃഷ്ണമൂര്‍ത്തിയുടെ കുടുംബം ആലപ്പുഴയിലെ വീട്ടിലെത്തിയെന്നാണ് വിവരം. അദ്ദേഹത്തിന്റെ മൂത്ത മകന്‍ സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ്. കൃഷ്ണമൂര്‍ത്തിയും കുടുംബവും യാത്ര ചെയ്ത വിമാനത്തിലെ യാത്രക്കാരുടെ പട്ടിക ഖലീജ് ടൈംസ് പുറത്തുവിട്ടു. 16ബി സീറ്റിലാണ് അദ്ദേഹം യാത്ര ചെയ്തിരിക്കുന്നത്.

ഒട്ടേറെ മലയാളികള്‍ കാത്തിരിക്കുന്നു

ഒട്ടേറെ മലയാളികള്‍ കാത്തിരിക്കുന്നു

യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ ഒട്ടേറെ മലയാളികള്‍ കാത്തിരിക്കുകയാണ്. വളരെ പ്രയാസത്തിലാണ് പല പ്രവാസികളും. രോഗികള്‍, തൊഴില്‍ നഷ്ടമായവര്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെയാണ് മുന്‍ഗണനാ പട്ടിക. രണ്ട് ലക്ഷത്തോളം പ്രവാസികളാണ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലാം ഒരുഭാഗത്ത് നടക്കവെയാണ് കൃഷ്ണമൂര്‍ത്തിയും കുടുംബവും ജോലിക്കാരിയും ആദ്യ വിമാനത്തില്‍ തന്നെ കൊച്ചിയിലെത്തിയത്.

ദുരൂഹമായ കാര്യം ഇതാണ്

ദുരൂഹമായ കാര്യം ഇതാണ്

നാട്ടിലെ ഏറ്റവും അടുത്ത കുടുംബാംഗം മരിച്ചവര്‍ക്കും മുന്‍ഗണനയുണ്ട്. കുടുംബത്തില്‍ മരണം നടന്നിട്ടുണ്ടെന്ന് വ്യാജ സത്യവാങ്മൂലം നല്‍കിയാകാം കൃഷ്ണമൂര്‍ത്തി സീറ്റ് തരപ്പെടുത്തിയതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാലും ആറ് പേര്‍ക്ക് എങ്ങനെ ടിക്കറ്റ് ലഭിച്ചു എന്നകാര്യം ഇപ്പോഴും ദുരൂഹമാണ്.

ആരും മരിച്ചിട്ടില്ല

ആരും മരിച്ചിട്ടില്ല

കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തില്‍ ആരും മരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അച്ഛന്‍ വര്‍ഷങ്ങളായി അര്‍ബുദ ബാധിതനാണ്. അമ്മ 2018ലാണ് മരിച്ചത്. പിന്നെ എങ്ങനെയാണ് യാത്രയ്ക്ക് ആദ്യ വിമാനത്തില്‍ അവസരം ലഭിച്ചത് എന്ന ചോദ്യവും ഉയരുന്നു. കൃഷ്ണമൂര്‍ത്തിയുടെ കമ്പനിയിലെ പദവി സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

2017ല്‍ പദവി ഒഴിഞ്ഞു

2017ല്‍ പദവി ഒഴിഞ്ഞു

കമ്പനിയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയില്‍ നിന്ന് 2017ല്‍ കൃഷ്ണമൂര്‍ത്തി ഒഴിഞ്ഞുവെന്നാണ് അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നത്. പ്രശാന്ത് മങ്കാട്ട് ആണ് പിന്നീട് സിഎഫ്ഒ ആയത്. പിതാവിന്റെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പദവി കൃഷ്ണമൂര്‍ത്തി ഒഴിഞ്ഞതത്രെ. കമ്പനി പ്രതിസന്ധിയിലായതോടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കൃഷ്ണമൂര്‍ത്തിയെ വീണ്ടും നിയമിക്കുകയും ചെയ്തു.

25 പ്രമുഖരും യുഎഇ വിട്ടു

25 പ്രമുഖരും യുഎഇ വിട്ടു

എന്‍എംസി കമ്പനിയിലെ 25 പ്രമുഖരും ഫെബ്രുവരിയിലലെ ഒരു രാത്രി യുഎഇ വിടുകയായിരുന്നു. തുടര്‍ന്നാണ് കൃഷ്്ണമൂര്‍ത്തിയെ തിരിച്ചുവിളിച്ചതും പദവി വീണ്ടും ഏറ്റെടുപ്പിച്ചതും. കമ്പനിയിലെ തിരിമറികള്‍ നടക്കുമ്പോള്‍ കൃഷ്ണമൂര്‍ത്തി ചിത്രത്തിലുണ്ടായിരുന്നില്ല. യുഎഇയില്‍ അദ്ദേഹം അന്വേഷണം നേരിടുന്നുമില്ല- കമ്പനിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended Video

cmsvideo
Qatar gives explanation on air india flight cancellation | Oneindia Malayalam
കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം

കൃഷ്ണമൂര്‍ത്തിയുടെ പ്രതികരണം

പിതാവ് അസുഖബാധിതനാണ് എന്നാണ് കൃഷ്ണമൂര്‍ത്തി ഖലീജ് ടൈംസിനോട് പ്രതികരിച്ചത്. മാത്രമല്ല, മക്കളുടെ സ്‌കൂള്‍ അഡ്മിഷന്‍ ശരിയാക്കുകയും വേണം. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ്. വിമാന സര്‍വീസ് ആരംഭിച്ച് കഴിഞ്ഞാല്‍ നാല് ദിവസത്തിനകം ഞാന്‍ യുഎഇയിലെത്തും. തനിക്കെതിരെ ഒരു അന്വേഷണവും നടക്കുന്നില്ല. യുഎഇയില്‍ നിന്ന് ഒളിച്ചോടിയതല്ല. പിതാവ് അസുഖ ബാധിതനായ വേളയില്‍ സിഎഫ്ഒ പദവി ഒഴിഞ്ഞതാണ്. മാസങ്ങളായിട്ടേയുള്ളൂ വീണ്ടും ജോലി തുടങ്ങിയിട്ട്. ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു.

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

English summary
BR shetty's NMC Health officer left UAE with family on repatriation flight to Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X