കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് വാട്ടര്‍ കനാലിനു കുറുകെ പുതിയ പാലം ജനുവരിയില്‍ തുറക്കും

ദുബായ് വാട്ടര്‍ കനാലിനു കുറുകെ പുതിയ പാലം ജനുവരിയില്‍ തുറക്കും

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായ് വ്യാപാര മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ദുബായ് വാട്ടര്‍ കനാലിന് കുറുകെ പണിത അല്‍ ഖൈല്‍ റോഡ്- ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് പാലം അടുത്ത മാസം തുറക്കുമെന്നു ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പാലം ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അവസാന മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

ആയുധപ്പുരകള്‍ നിറച്ച് ഖത്തര്‍; ബ്രിട്ടനില്‍ നിന്ന് വാങ്ങുന്നത് 800 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍
രണ്ടു ലൈനുകളോടെ ഒരുവശത്തേക്കായി നിര്‍മിച്ച പാലത്തിന് 1270 മീറ്റര്‍ നീളവും 11 മുതല്‍ 15 മീറ്റര്‍ വരെ വീതിയുണ്ട്. ലൈറ്റിംഗ് സംവിധാനങ്ങള്‍, ജലം- വൈദ്യുതി വിതരണത്തിനും വാര്‍ത്താവിതരണത്തിനും മറ്റുമുള്ള ലൈനുകള്‍ എന്നിവ അടങ്ങിയതാണ് പദ്ധതി.

dubai3

റാസല്‍ഖോര്‍ റോഡ് -അല്‍ ഖൈല്‍ റോഡ് ഇന്റര്‍സെക്ഷനില്‍നിന്ന് തുടങ്ങുന്ന പാലം ദുബായ്-അല്‍ ഐന്‍ റോഡില്‍നിന്ന് അല്‍ ഖൈല്‍ റോഡിലേക്കുള്ള ഗതാഗതം സുഗമമാക്കും. ദുബായ് മാള്‍ എക്സ്റ്റന്‍ഷന്റെ പാര്‍ക്കിങ് ടെര്‍മിനലിലേക്കു പ്രവേശനത്തിനുള്ള സൗകര്യവും പാലം വഴി സാധ്യമാകും. ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ് വഴിയുള്ള വാഹനഗതാഗതം സുഗമമാവുന്നതോടെ ഇതുവഴിയുള്ള മറ്റു റോഡുകള്‍ക്കു മേലുള്ള അമിത സമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്നും അല്‍ തായര്‍ പറഞ്ഞു. മണിക്കൂറില്‍ 4500 വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പാകത്തിലാണ് റോഡുകളുടെ പാലം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്.

ദുബായ് മാളില്‍ നടക്കുന്ന വന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടി മുന്നില്‍ക്കണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്, വിനോദകേന്ദ്രം എന്ന നിലയിലേക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ദുബായ് ഷോപ്പിങ് മാളില്‍ നടന്നുവരുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ 75,000 ചതുരശ്രമീറ്റര്‍ സ്ഥലത്തേക്ക് കൂടി മാള്‍ വ്യാപിക്കും. കൂടാതെ 25,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ പാര്‍ക്കിങ് ഏരിയയും ഏര്‍പ്പെടുത്തുന്നുണ്ട്.

English summary
A bridge extending from Al Khail Road to the Financial Centre Road will be opened in early January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X