കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള സെല്‍ഫി കാണൂ

  • By Meera Balan
Google Oneindia Malayalam News

ദുബായ്: സെല്‍ഫി എടുക്കുന്നത് പുതിയ ട്രെന്‍സ് ആണല്ലോ എന്നാല്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തില്‍ നിന്നും ഒരു സെല്‍ഫി ആയാലോ? ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നിന്നും ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ താരമായി മാറിയത്. 47കാരാനായ ജെറാള്‍ഡ് ഡൊനോവന്‍ ആണ് ദുബായ് നഗരത്തെ 360 ഡിഗ്രിയില്‍ സെല്‍ഫിയാക്കിയത്.

ഏറെ വ്യത്യസ്തതയും അഥിലേറെ സാഹസികതും നിറഞ്ഞ സെല്‍ഫിയാണ് ഡൊവന്‍ പകര്‍ത്തിയത്. ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ നിന്ന് ദുബായ് നഗരത്തെ ഒരു അര്‍ധഗോളമായി പകര്‍ത്തുന്നതായിരുന്നു സെല്‍ഫി. മുന്‍പും ഫോട്ടോഗ്രഫിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയ ഡോവന് ബുര്‍ജ് ഖലീഫ സെല്‍ഫി ഒരു വെല്ലുവിളി തന്നെയായിരുന്നു.

Selfie

830 മീറ്റര്‍ ഉയരത്തില്‍ നിന്ന് ഡോവന്‍ പകര്‍ത്തിയ സെല്‍ഫിയാണ് ലോകത്തെ തന്നെ ഏറ്റവും ഉയരമുള്ള സെല്‍ഫിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്‌പേഷ്യല്‍ പനോരമിക് ക്യാമറയെ ഐഫോണ്‍ ആപ്പ് ഉപയോഗിച്ച് നിയന്ത്രിച്ചാണ് സെല്‍ഫി പകര്‍ത്തിയത്. ദുബായ് 360 പ്രോജക്ടിന്റെ ഭാഗമായിട്ടാണ് സെല്‍ഫി പകര്‍ത്തിയത്. ബ്രിട്ടീഷുകാരനായ ഡോവന്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ദുബായിലാണ് താമസം.

English summary
A 47-year-old British photographer captured an image of himself on top of Dubai’s Burj Khalifa, the tallest man-made structure in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X