കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ പിടിയിലായ ഐസിസ് ഭീകരര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു!

സിറിയയില്‍ പിടിയിലായ ഐസിസ് ഭീകരര്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നു!

  • By Desk
Google Oneindia Malayalam News

ദമസ്‌കസ്: സിറിയന്‍ നഗരമായ റഖയില്‍ വച്ച് പിടിയിലായ ഐസിസ് ഭീകരര്‍ ചില മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായി. ക്ഷീണവും ഉറക്കവും വരാതെ ഏറെ നേരം ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ആംഫെറ്റമിന്‍സ് പോലുള്ള മരുന്നുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.

അമേരിക്കന്‍ പിന്തുണയോടെ ഐസിസ് ഭീകരര്‍ക്കെതിരേ സിറിയയില്‍ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് അംഗങ്ങളാണ് ഇവര്‍ മയക്കമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം വ്യക്താക്കിയത്. ശക്തമായ ആക്രമണങ്ങളെ മുഴുസമയവും പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് ഇത്തരം മയക്കുമരുന്നുകള്‍ കഴിച്ച് ഉറങ്ങാതിരിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടത്.

 x08-1488968634-06-1470470091-isis1-jpg-pagespeed-ic-zz-jvv9tqa-18-1503031479.jp

കുഴിബോംബുകള്‍ പാകിയും രക്ഷപ്പെടാന്‍ ഭൂഗര്‍ഭ ടണലുകള്‍ നിര്‍മിച്ചും ഭീകരര്‍ സിറിയന്‍ ആക്രമണത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും വെള്ളവും വൈദ്യുതിയുമുള്‍പ്പെടെ മുനിസിപ്പല്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് അമേരിക്കന്‍ സൈനിക വക്താവ് കേണല്‍ റയാന്‍ ദില്ലന്‍ അഭിപ്രായപ്പെട്ടു. പിടിയിലായവരില്‍ പലരും ആവശ്യത്തിന് ഭക്ഷണം കിട്ടാതെ എല്ലുംതോലുമായ അവസ്ഥയിലാണ്. ഇവരുടെ ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് മയക്കമരുന്ന് കുത്തിവെച്ചതിന്റെ പാടുകള്‍ ധാരാളമുണ്ടായിരുന്നു. റഖയുടെ ഭൂരിഭാഗം പ്രദേശങ്ങളുടം സൈനികര്‍ തിരിച്ചുപിടിച്ചതായി അദ്ദേഹം അറിയിച്ചു. ഇനി 2500ഓളം ഐസിസ് ഭീകരര്‍ ഇനിയും റഖയില്‍ ബാക്കിയുണ്ടെന്നാണ് പൊലിസിന്റെ കണക്ക്.
English summary
Pentagon says captured Islamic State fighters hooked on drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X