കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ അല്‍സഹ്റ ഹോസ്പിറ്റലില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി വകുപ്പ് ആരംഭിച്ചു

Google Oneindia Malayalam News

ഷാര്‍ജ: പ്രശസ്ത കണ്‍സള്‍ട്ടന്റ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഗിരീഷ് ചന്ദ്ര വര്‍മയുടെ നേതൃത്വത്തില്‍ ഷാര്‍ജ അല്‍സഹ്റ ഹോസ്പിറ്റലില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി ഡിപാര്‍ട്ട്മെന്റ് സ്ഥാപിച്ചു. അല്‍സഹ്റയില്‍ 47കാരനായ അബ്ദുല്‍ കാഷിം അമീനുല്ലക്ക് പ്രഥമ ബൈപാസ് ഹൃദയ ശസ്ത്രക്രിയ ഡോ. വര്‍മ ഇന്നലെ വിജയകരമായി നിര്‍വഹിച്ചതായും ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചൈനീസ് പ്രദര്‍ശന മേളയ്ക്ക് ദുബായില്‍ തുടക്കമായിചൈനീസ് പ്രദര്‍ശന മേളയ്ക്ക് ദുബായില്‍ തുടക്കമായി

ഡോ. വര്‍മ ഇതു വരെയായി 5,000ത്തിലധികം കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയകള്‍ സ്വതന്ത്രമായി ചെയ്തിട്ടുണ്ട്. സമാനമായ 4,500 ശസ്ത്രക്രിയകളില്‍ സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 100ലധികം റീഡോ ഓപണ്‍ ഹാര്‍ട്ട് സര്‍ജറികളും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അല്‍സഹ്റ ഹോസ്പിറ്റലുമായി ചേരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഡോ. വര്‍മ പറഞ്ഞു. ഹൃദ്രാഗികള്‍ക്ക് ലോക നിലവാരത്തിലുള്ള ചികില്‍സ നല്‍കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, വടക്കന്‍ എമിറേറ്റുകളിലുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഹൃദ്രോഗ ചികില്‍സാ ഇടമാകും അല്‍സഹ്റയെന്നും അവകാശപ്പെട്ടു. കാര്‍ഡിയോ തൊറാസിക് കേസുകള്‍ യുഎഇയില്‍ എവിടെ നിന്നും സ്വീകരിക്കാന്‍ അല്‍സഹ്റ സജ്ജമാണ്. രാജ്യാന്തര മികവും വ്യത്യസ്ത വിഭാഗങ്ങളിലെ വിദഗ്ധരുടെ സംഘവും ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളും മുന്തിയ സംവിധാനങ്ങളുള്ള ഹൃദ്രോഗ ശസ്ത്രക്രിയാ യൂണിറ്റും ഇവിടെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്നു.

alzahara

അല്‍സഹ്റ ആശുപത്രിയിലെ കാര്‍ഡിയോതൊറാാസിക് യൂണിറ്റിന്റെ പൂര്‍ത്തീകരണം സംബന്ധിച്ച് എന്‍എംസി ഹെല്‍ത്ത്കെയര്‍ സിഇഒ പ്രശാന്ത് മങ്ങാട്ട് സംതൃപ്തി രേഖപ്പെടുത്തി. ദുബൈ മേഖലയിലെ ഏറ്റവും വലിയ ഹൃദ്രോഗ ശാസ്ത്ര സംവിധാനമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജീവന്‍ ഏറെ വിലപ്പെട്ടതാണെന്ന തത്ത്വം മുന്‍നിര്‍ത്തി അതീവ പ്രാധാന്യത്തോടെയാണ് തങ്ങള്‍ ചികില്‍സാ-പരിരണങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഡിയോ തൊറാസിക് സര്‍ജറി വകുപ്പ് ഡോ. വര്‍മയെ പോലൊരു വിദഗ്ധന്‍ നയിക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളതെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. അഡ്വാന്‍സ്ഡ് കാര്‍ഡിയാക് സിടി, ന്യൂക്ളിയര്‍ കാര്‍ഡിയോളജി, മികച്ച കാത്ത്ലാബ്, സമഗ്ര സൗകര്യങ്ങളുള്ള അടിയന്തിര വകുപ്പ്, അതിതീവ്ര പരിചരണ യൂണിറ്റ് എന്നിവയാണ് കാര്‍ഡിയാക് വകുപ്പിന് കീഴിലുള്ളത്. കാര്‍ഡിയോ തൊറാസിക് സര്‍ജന്മാരും ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളും മെഡിക്കല്‍ കാര്‍ഡിയോളജിസ്റ്റുകളും ഉള്‍പ്പെടുന്നതാണ് ഹൃദ്രോഗ വകുപ്പ്. മികച്ച പാരാമെഡിക്കല്‍ സ്റ്റാഫും പിന്തുണയായുണ്ട്. ഇവിടത്തെ ഡോക്ടര്‍മാര്‍ പ്രാഥമിക ആന്‍ജിയോപ്ളാസ്റ്റിയും സങ്കീര്‍ണമായ കാര്‍ഡിയോ തൊറാസിക് സര്‍ജറികളും 24 മണിക്കൂറും ചെയ്തു കൊടുക്കുന്നു. ഷാര്‍ജയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നാണ് അല്‍സഹ്റ. 137 കിടക്കകളുള്ള ആശുപത്രിയില്‍ 7 തിയ്യറ്ററുകളും 24 മണിക്കൂറും അടിയന്തിര സേവന സൗകര്യങ്ങളുമുണ്ട്. അല്‍സഹ്റ ഹോസ്പിറ്റല്‍ സിഇഒ സന്തോഷ് സ്‌കറിയ, ഡോക്ടര്‍മാരായ മുഹമ്മദ് അല്‍ ഹാഷിമി, ദിനേശ് കെ. ആര്യ, ആദില്‍ അല്‍ ഇര്‍യാനി, ചിദാനന്ദ് ബെദിര്‍ജി, പ്രശാന്ത് സാഗര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
Cardio therastic surgery department started in Sharjah Al zahara hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X