കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: രണ്ട് ദിവസത്തേയ്ക്ക് കനത്ത മഞ്ഞ്; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വാഹനവുമായി റോഡിലിറങ്ങുന്ന ദുബായ് നിവാസികള്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

  • By Sandra
Google Oneindia Malayalam News

ദുബായ്: യുഎഇിയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത പ്രഭാതമഞ്ഞ് അനുഭവപ്പെട്ടു. ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് റോഡിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും വാഹന യാത്രയ്ക്ക് സര്‍വ്വീസിന് തടസ്സം അനുഭവപ്പെട്ടു. കനത്ത മഞ്ഞ് ആരംഭിച്ചതോടെ യുഎഇയില്‍ 50 മീറ്റര്‍ അകലത്തില്‍ കാഴ്ച തടസ്സപ്പെട്ടു ഇതോടെ വാഹനവുമായി റോഡിലിറങ്ങുന്ന ദുബായ് നിവാസികള്‍ക്ക് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഷാര്‍ജയിലെ അല്‍ ഇത്തിഹാദ് റോഡ് മുതല്‍ മുല്ല പ്ലാസ വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂടിക്കിടക്കുന്നു. ഇതിന് പുറമേ മലിഹ റോഡിനും അല്‍ ദൈദ് റോഡിലും അക്കാദമിക് സിറ്റി മുതല്‍ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് പാര്‍ക്ക് വരെയുള്ള പ്രദേശങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

uae-map

വ്യാഴാഴ്ചയും യുഎഇയില്‍ ഇതേ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കുളിര്‍മ അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 14 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ 10 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ബൈക്ക് യാത്രക്കാര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഞ്ഞ് ശക്തമായതോടെ ഗതാഗത നിയമങ്ങള്‍ തെറ്റിച്ച് വാഹനമോടിച്ചാല്‍ അപകടങ്ങള്‍ക്കിടയാക്കുമെന്നും പൊലീസ് പറയുന്നു.

English summary
Motorists on their way to work on Wednesday morning found themselves driving through poor weather conditions – accompanied by hundreds of fellow commuters who were all stuck in heavy traffic jams along major roads.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X