കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിന്‍ഡിനെ കുറിച്ച് കേട്ടതൊക്കെ തെറ്റ്; ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് കമ്പനി സിഇഒ

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: അലിന്‍ഡ് ഭൂമി വിവാദത്തില്‍ വിശദീകരണവുമായി കമ്പനി സിഇഒ ആര്‍ ശ്രീകുമാര്‍. അലിന്‍ഡ് ഭൂമി വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയില്‍ നിന്ന് ഓഡര്‍ കിട്ടിയ ശേഷം കുണ്ടറ യൂണിറ്റില്‍ ഉത്പാദനം ആരംഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഫാക്ടറിക്ക് വേണ്ട പ്രവര്‍ത്തന മൂലധനം നല്‍കാന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് തയ്യാറാണെന്നും സിഇഒ പറയുന്നു.

അലിന്‍ഡിന്റെ 1300 കോടി രൂപയോളം വരുന്ന ആസ്തി വില്‍ക്കുകയാണ് സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ അപ്പല്ലേറ്റ് അതോറിട്ടി ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാഷ്യല്‍ റീ കണ്‍സ്ട്രക്ഷനില്‍ നല്‍കിയ അപ്പീലില്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സിഇഒ നല്‍കിയത്.

trivandrum

കുണ്ടറ അലിന്‍ഡ് ഭൂമിയുടെ പാട്ടക്കാലാവധി പുതുക്കേണ്ടെന്നു റവന്യു വകുപ്പ് തീരുമാനിച്ചിരുന്നു. പാട്ടക്കാലാവധി പഴയനിരക്കില്‍ പുതുക്കണമെന്നു ബിഐഎഫ്ആര്‍ ഓഡറിലുണ്ടെന്ന് സിഇഒ വ്യക്തമാക്കുന്നു. യന്ത്രങ്ങള്‍ അറ്റക്കുറ്റപ്പണി നടത്തി ഓടുന്ന സ്ഥിതിയിലാണെന്നും എന്നാല്‍ ഉത്പാദനം തുടങ്ങണമെങ്കില്‍ കെഎസ്ഇബിയില്‍ നിന്ന് ഓഡര്‍ കിട്ടണമെന്നും അദ്ദേഹം.

ഓഡര്‍ കിട്ടി അസംസ്‌കൃത വസ്തുക്കളും ഇറക്കുമതി ചെയ്താല്‍ മൂന്നാഴ്ചയ്ക്കു ശേഷം ഉത്പാദനം തുടങ്ങാമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സിഇഒ വ്യക്തമാക്കുന്നു.

English summary
ceo says about alind controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X