കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ അമീര്‍ കളി മാറ്റി; ബന്ധം വിച്ഛേദിച്ചവര്‍ തിരിച്ചുവരുന്നു, ഖത്തര്‍ വീണ്ടും കരുത്താര്‍ജിക്കും!

ഖത്തറിന്റെ നയതന്ത്ര വിജയമാണിതെന്ന് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നയതന്ത്ര നീക്കങ്ങള്‍ വിജയം കാണുന്നു. ഖത്തറുമായി ബന്ധം വിച്ഛേദിച്ച് പോയ പല രാജ്യങ്ങളും വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ സൂചന നല്‍കി ഒരു രാജ്യം ഖത്തറുമായി ബന്ധം പുനസ്ഥാപിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പല രാജ്യങ്ങളും ഖത്തറുമായി പിണങ്ങിയത്. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷമായിരുന്നു പല രാജ്യങ്ങളും ഖത്തറിനെ തള്ളിപ്പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുകയാണ്. കൂടുതല്‍ വിശദമാക്കാം...

ഖത്തര്‍ അമീറിന്റെ നീക്കം

ഖത്തര്‍ അമീറിന്റെ നീക്കം

അറബ് രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നവരായിരുന്നു. ഖത്തറിന്റെ പല ഇടപാടുകളും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ആഫ്രിക്കയെ അടുപ്പിക്കാന്‍ ഖത്തര്‍ അമീര്‍ നീക്കം ശക്തമാക്കിയത്.

ഐക്യത്തിന് തയ്യാറായി

ഐക്യത്തിന് തയ്യാറായി

ഇതിന്റെ ഭാഗമായി ഛാഡ് ഖത്തറുമായി ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു. ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് ഛാഡ് ബന്ധം ഒഴിവാക്കിയിരുന്നത്. എന്നാല്‍ ഖത്തറുമായി പഴയ ബന്ധം പുനസ്ഥാപിക്കുമെന്ന് ഛാഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എംബസി വീണ്ടും

എംബസി വീണ്ടും

നിലവില്‍ ഛാഡില്‍ ഖത്തര്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. പ്രതിഷേധ സൂചകമായിട്ടാണ് ഛാഡ് ഖത്തര്‍ എംബസി അടച്ചുപൂട്ടിയത്.

ഓഗസ്റ്റില്‍ സംഭവിച്ചത്

ഓഗസ്റ്റില്‍ സംഭവിച്ചത്

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഖത്തര്‍ എംബസി ഉദ്യോഗസ്ഥരെ ഛാഡ് പുറത്താക്കിയതും എംബസി അടച്ചുപൂട്ടിയതും. ഇത് വലിയ വാര്‍ത്തായായിരുന്നു അന്ന്. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കെ ഛാഡ് ബന്ധം വിച്ഛേദിച്ചത് ഖത്തറിന് വന്‍ തിരിച്ചടിയായിരുന്നു.

ലിബിയയെ പഴിചാരി

ലിബിയയെ പഴിചാരി

ഖത്തറിനെതിരേ ഛാഡ് ഉന്നയിച്ച ആരോപണം കുറച്ച് ഗൗരവമുള്ളതായിരുന്നു. ഛാഡിന്റെ വടക്കുള്ള രാജ്യമാണ് ലിബിയ. ഇവിടെയുള്ള സായുധ സംഘങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ഛാഡിന്റെ ആരോപണം.

ഛാഡിനെ തകര്‍ക്കാന്‍

ഛാഡിനെ തകര്‍ക്കാന്‍

സമാനമായ ആരോപണം തന്നെയാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തിന് ബലം നല്‍കുകയായിരുന്നു ഛാഡിന്റെ നീക്കം. ലിബിയ വഴി ഛാഡിനെ തകര്‍ക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആ രാജ്യത്തിന്റെ ആരോപണം.

വിദേശകാര്യ മന്ത്രി പറയുന്നത്

വിദേശകാര്യ മന്ത്രി പറയുന്നത്

എന്നാല്‍ ഇപ്പോള്‍ ഛാഡ് തീരുമാനം മാറ്റിയിരിക്കുന്നു. ഖത്തറുമായി മികച്ച ബന്ധം പുനസ്ഥാപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.

നയതന്ത്ര വിജയം

നയതന്ത്ര വിജയം

ഖത്തറിന്റെ നയതന്ത്ര വിജയമാണിതെന്ന് ഖത്തര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ തന്നെ ഖത്തര്‍ അമീര്‍ വിദേശരാജ്യങ്ങളെ കൂട്ടുപിടിച്ച് ഉപരോധം മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. തുര്‍ക്കിയെയും യൂറോപ്യന്‍ രാജ്യങ്ങളെയും കൂട്ടുപിടിച്ചായിരുന്നു ഖത്തറിന്റെ ആദ്യ നീക്കം.

മറ്റു മൂന്ന് രാജ്യങ്ങള്‍

മറ്റു മൂന്ന് രാജ്യങ്ങള്‍

ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജര്‍, മൗറിത്താനിയ, സെനഗല്‍ എന്നീ രാജ്യങ്ങളും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇവരെല്ലാം ഖത്തറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെനഗല്‍ മാറി

സെനഗല്‍ മാറി

സെനഗല്‍ ഭാഗികമായി ഖത്തറുമായി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഖത്തറിലെ അംബാസഡറെ സെനഗല്‍ തിരിച്ചുവിളിച്ചിരുന്നു. പിന്നീട് അംബാസഡറെ ഖത്തറിലേക്ക് വീണ്ടും അയച്ചു. എങ്കിലും പൂര്‍ണ ബന്ധം പുനസ്ഥാപിച്ചിരുന്നില്ല. എന്നാല്‍ സെനഗല്‍ ഇപ്പോള്‍ മാറി ചിന്തിക്കുന്നുവെന്നാണ് വിവരം. ആഫ്രിക്കന്‍ രാജ്യങ്ങളെ കൂടെ നിര്‍ത്താനാണ് ഖത്തറിന്റെ നീക്കം.

English summary
Chad and Qatar restore ties cut in wake of Arab states rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X