കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ പുസ്തകമേളയില്‍ താരമായി ചേതന്‍ ഭഗത്

എഴുത്താണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നുവെന്നു ഒരു ചോദ്യത്തിന് മറുപടിയായി ചേതന്‍ ഭഗത് പറഞ്ഞു.

Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യയുടെ ജനപ്രിയ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനെ ആരവത്തോടെയാണ് ഷാര്‍ജ അന്താരാഷ്ട പുസ്തകോത്സവ വേദി സ്വീകരിച്ചത്. തന്റെ പുതിയ പുസ്തകമായ വണ്‍ ഇന്ത്യാ ഗേള്‍ ന്റെ പ്രകാശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

chetan-bhagat-1

സ്ത്രീ പക്ഷത്തു നിന്ന് കഥ പറയുന്ന വണ്‍ ഇന്ത്യന്‍ ഗേള്‍ തനിക്കു ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തിയെന്നും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി സ്ത്രീകളോട് സംസാരിച്ച ശേഷമാണ് രചന ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

chetan-bhagat-2

തുല്യ അവകാശം എന്ന ആശയമാണ് ഫെമിനിസം പങ്കു വെക്കുന്നതെന്നും ഇതുയര്‍ത്തിപിടിക്കാന്‍ നോവല്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് തന്റെ തൊഴില്‍ പരമായ ഉയര്‍ച്ച അഭിമാനമാകുമ്പോള്‍ , സ്ത്രീക്ക് പലപ്പോഴും അതൊരു ബാധ്യത ആകുന്നു. ഇത്തരത്തില്‍ ഉള്ള വിവേചനം ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് പറയാനാണ് പുതിയ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്.

3o0a1955

ഷാര്‍ജ ഫ്രീ സോണ്‍ അതോറിറ്റി കണ്‍സല്‍ട്ടന്റ് മുഹമ്മദ് നൂര്‍ , ഷാര്‍ജ ബുക്ക് അതോറിറ്റി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സലിം ഒമര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസവും, മികച്ച ജോലിയും മനസ്സിനെ തൃപ്തിപ്പെടുത്തിയില്ല .എഴുത്താണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞത് അപ്പോളായിരുന്നുവെന്നു ഒരു ചോദ്യത്തിന് മറുപടിയായി ചേതന്‍ ഭഗത് പറഞ്ഞു.

3o0a1941

സിനിമയും , നോവലും പറയുന്നത് കഥകള്‍ ആണെന്നും അത് കൊണ്ട് തന്നെ ബോളിവുഡ് ഒരു പ്രത്യേക മേഘലയാണെന്നു കരുതുന്നില്ലെന്നും, തുടര്‍ച്ചയായി നോവലുകള്‍ സിനിമയാകുന്ന പശ്ചാത്തലത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളായിരുന്നു ചോദ്യകര്‍ത്താക്കള്‍ ഏറെയും. സരസമായി മറുപടികള്‍ പറഞ്ഞു സദസ്സിനെ രസിപ്പിച്ചു കയ്യടി നേടിയാണ് ചേതന്‍ ഭഗത് വേദി വിട്ടത്.

English summary
Chetan Bhagat visits Sharjah International book fair, launches his novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X