കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിക്കിംങിന്റെ യുഎഇ യിലെ ഇരുപതാമത് ഷോറും ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു: ആഫ്രിക്കന്‍ വിപണിയിലേക്ക്!

Google Oneindia Malayalam News

ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹലാല്‍ ഫ്രൈഡ് ക്വിക്ക് ചിക്കന്‍ സ്ഥാപനമായ ചിക്കിംങിന്റെ യുഎഇ യിലെ ഇരുപതാമത് ശാഖ ദുബായിലെ നൈഫില്‍ പ്രവര്‍ത്തനമാരാംഭിച്ചു. നൈഫ് സൂഖിനോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ശാഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

<br> മു<strong>സ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!</strong>
മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!

യുഎഇ യില്‍ തുടക്കം കുറിച്ച ചിക്കിംങ് ലോകത്തെ മിക്ക നഗരങ്ങളിലും വ്യാപിച്ച് കിടക്കുന്ന രീതിയിലേക്ക് തങ്ങളുടെ വ്യാപാരം ഉയര്‍ത്തുവാന്‍ സാധിച്ചതായും, അടുത്ത വര്‍ഷം ആദ്യത്തോടെ ആഫ്രിക്കന്‍ വിപണിയിലേക്ക് കൂടി ലഭ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായും ചിക്കിംങ് മാനേജിംങ് ഡയറക്ടറും ചെയര്‍മാനുമായ എകെ മന്‍സൂര്‍ വ്യക്തമാക്കി.

chinkingshowroom2-1


ഈ വര്‍ഷം അവസാനത്തോടെ ഏതാണ്ട് 25 രാജ്യങ്ങളിലേക്കും 2025 ഓടെ ലോകത്ത് 70 രാജ്യങ്ങളിലേക്കും ചിക്കിംങ് സേവനം ലഭ്യമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രൈഡ് ഹലാല്‍ ചിക്കന്‍ ഏറ്റവും വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാനുള്ള സംവിധാനമാണ് ഓരോ ഔട്ട്‌ലെറ്റിലും ഒരുക്കിയിരിക്കുന്നത്.

chiking1-1

ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന രുചികളിലേക്ക് ചിക്കിംങിന്റെ പുതിയ വിഭവങ്ങള്‍ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മന്‍സൂര്‍ വ്യക്തമാക്കി. ഫ്രാഞ്ചൈസി പാട്ണര്‍ അന്‍വര്‍, നിയാസ് ഉസ്മാന്‍, മഖ്ബൂല്‍ മോഡി, ശ്രീകാന്ത് എന്‍ പിള്ള തുടങ്ങിയവര്‍ പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

English summary
Chicking starts 20th showroom in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X