കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുംങ്കാറ്റില്‍ ഭയന്ന് ചൈന നഗരം; ചൈനയില്‍ റെഡ് അലര്‍ട്ട്!

Google Oneindia Malayalam News

ദുബായ്: ചൈനയെ തകര്‍ത്തെറിയാന്‍ ശക്തിയുള്ള കൊടുംങ്കാറ്റിന്റെ വരവും പ്രതീക്ഷിച്ച് ഭീതിയോടെ കഴിയുകയാണ് ചൈനക്കാര്‍. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റ് രാജ്യത്ത് ഏത് രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല.

ഹോങ്കോങില്‍ നിന്നുള്ള 150 ലധികം വിമാന സര്‍വ്വീസുകള്‍ ഇതിനകം വിവിധ എയര്‍ലൈനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. ഏതാണ്ട് 350 ലധികം വിമാന സര്‍വ്വീസുകളാണ് വഴിതിരിച്ച് വിട്ടിട്ടുമുണ്ട്. അത്‌കൊണ്ട് തന്നെ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. പുലര്‍ച്ചെ 5 മണിമുതല്‍ ശക്തമായ മഴ ചൈനയുടെ പല ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

china-rain-2

വിവിധ രാജ്യങ്ങളുടെ എംബസികള്‍ ചൈനയിലുള്ള തങ്ങളുടെ പൗരന്മാരോട് കുടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ രാജ്യത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ തയ്യാറാക്കിയതായി വിവിധ വകുപ്പുകളും അറിയിച്ചു. കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും തിരമാലകള്‍ ഏതാണ്ട് 11 മീറ്റര്‍ ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായും വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
China Issues Red Alert For Typhoon Nida
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X