കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിലവിലുള്ള എല്ലാ ഒഴിവുകളും അടിയന്തിരമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അതാത് വകുപ്പ് തവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു. പിഎസ്‌സി ലിസ്റ്റ് നിലവിലിരിക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിമുഖതകാണിക്കുകയാണ്.

സ്ത്രീകളെ ബന്ദികളാക്കി കുന്നിൽ ചെരുവിലേയ്ക്ക്, പിന്നീട്... വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ സ്ത്രീകൾസ്ത്രീകളെ ബന്ദികളാക്കി കുന്നിൽ ചെരുവിലേയ്ക്ക്, പിന്നീട്... വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ സ്ത്രീകൾ

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇവര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. അതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും അവസരം ലഭിക്കാതെ ലിസ്റ്റ് കാലാവധി തീരുകയാണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തിരമായി ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കും. അടുത്ത ആഴ്ച്ച് തന്നെ അതിനുള്ള നടപടി സ്വീകരിക്കുമെന്നും ചിന്താ ജെറോം പറഞ്ഞു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന കമ്മീഷന്‍ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

yuvajanacommissionsitting

യുവജന കമ്മീഷന്‍ മലപ്പുറത്ത് നടത്തിയ ജില്ലാ അദാലത്ത്.

കമ്മീഷന്‍ ചുമതലയേറ്റെടുത്തുതതിന് ശേഷമുള്ള ആദ്യഘട്ട അദാലത്താണ് ഇപ്പോള്‍ എല്ലാ ജില്ലകളിലും നടന്നു വരുന്നത്. എല്ലാ ജില്ലകളിലെ അദാലത്തുകളിലും റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും നാമമത്രമായ മിയമനം നടന്ന് ലിസ്റ്റ് കാലാവധി തീരുന്നുവെന്നും ഉദ്യോഗസ്ഥര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അവസരം ലഭിച്ചില്ലെന്നുമുള്ള വ്യാപക പരാതിയാണ് ലഭിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി തന്നെ സ്വീകരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇന്നലെ ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ 17പരാതികളാണു പരിഗണിച്ചത്. ഇതില്‍ അധികവും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുകാരണം റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളുടെതാണ്. ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍, എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ് എന്നീ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളാണ് പ്രധാനമായും റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുമ്പ് നിയമനം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവജന കമ്മീഷനെ സമീപ്പിച്ചിരിക്കുന്നത്. പുറമണ്ണൂര്‍ മജ്‌ലിസ് ആര്‍ട്‌സ് കോളജിലെ മാഗ്‌സിനകത്ത് തെറ്റായ ചിലപരമാര്‍ശങ്ങള്‍ വന്നു എന്നാരോപിച്ച് മാഗസിന്‍ ഇറക്കിയ വിദ്യാര്‍ഥിക്കെതിരെ കോളജില്‍ നിന്നും പുറത്താക്കിയതടക്കമുള്ള നടപടി സ്വീകരിച്ച കോളജ് മാനേജ്‌മെന്റിനോടും പ്രിന്‍സിപ്പലിനോടും വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം നേടാനും തീരുമാനമായി. മോശമായി പെരുമാറുന്നു എന്ന് കാണിച്ച് വേങ്ങര എസ്‌ഐക്കെതിരെ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലും ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടു. പള്ളിക്കല്‍ പഞ്ചായത്തില്‍ ഇന്റര്‍വ്യൂ നടത്താതെ യൂത്ത് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തിയെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ചോദിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ബംഗ്ലൂര്‍ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണിചെയ്ന്‍ കമ്പനിക്കെതിരെ പണം നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഇരുപതോളം യുവാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. പി കെ അബ്ദുല്ല നവാസ്, അഡ്വ. മഹേഷ്, ഷീന, സലീം, മുസമ്മില്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

English summary
Chintha Jerome; Should report vaccancies in government department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X