കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിക്കോട് മാഷിന്റെ വിടവ് മലയാളികള്‍ തിരിച്ചറിഞ്ഞു - ചിരന്തന

Google Oneindia Malayalam News

ദുബായ്: സുകുമാര്‍ അഴീക്കോട് മാഷിന്റെ വിടവ് മലയാളികള്‍ ശരിക്കും തിരിച്ചറിഞ്ഞ വര്‍ഷങ്ങളാണ് കടന്ന് പോയതെന്നും, മുഖ്യധാരയില്‍ എത്തേണ്ട പല പ്രശ്‌നങ്ങളും എത്തിയില്ല എന്നു മാത്രമല്ല, സാംസ്‌കാരിക മേഖലയില്‍ വലിയ വിടവ് ഉണ്ടാക്കിയതായി ചിരന്തന സാംസ്‌ക്കാരിക വേദി മാഷിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

നീതിക്കുവേണ്ടി, പാവപ്പെട്ടവനു വേണ്ടി എന്നും സംസാരിച്ചുകൊണ്ടിരുന്ന മാഷിന്റെ വിടവിന്റ അഞ്ച് വര്‍ഷത്തിന് ശേഷമാണ് എം.ടി.യിലൂടെ ചെറിയ ഒരു പ്രതികരണം സാംസ്‌കാരിക കേരളം കേള്‍ക്കുന്നതെന്നും അതിലൂടെ മാഷിന്റെ വിടവ് എത്ര വലുതാണെന്ന് നമുക്ക് ബോധ്യപ്പെട്ടുവെന്നും അനുസ്മരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.

punnakkan

ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന, ഇന്‍ക്കാസ് ദുബായ് കമ്മിറ്റി ട്രഷറര്‍ സി.പി.ജലീല്‍, വായനക്കൂട്ടം ജനറല്‍ സിക്രട്ടറി അബ്ദുല്ല ചേറ്റുവ ,എം.എം.ജെ.സി. ദുബായ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.പി.മുസ്തഫ, എന്‍.പി.സക്കരിയ്യ എസ്.കെ.പി.ശംശുദ്ദീന്‍, ശംബു തലശ്ശേരി, ബഷീര്‍ കൈതാര്‍, സയിദ്. ചാലിമടത്തില്‍ , ജനാര്‍ദ്ദനന്‍, എം.പി.അലോഷ്യസ്, ശാഫി കണ്ണാടന്‍ എന്നിവര്‍ സംസാരിച്ചു. അഴിക്കോട് മാഷിനെ അനുസ്മരിച്ചു കൊണ്ട് ചിരന്തന സാംസ്‌കാരിക വേദി സംഘടിപ്പിച്ച യോഗത്തില്‍ പുന്നക്കന്‍ മുഹമ്മദലി പ്രസംഗിക്കുന്നു.

English summary
Chiranthana- Malayalis realised the absence of Azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X