കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍: റമദാനില്‍ ഭിക്ഷാടനം തടയാന്‍ സിഐഡികളിറങ്ങും

  • By Jisha
Google Oneindia Malayalam News

ദോഹ: പുണ്യമാസമായ റമദാനില്‍ ഭിക്ഷാടനം തടയാനുള്ള ശ്രമങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഭിക്ഷാടകരെ തടയുന്നതിനായി ഖത്തറില്‍ 35 സിഐഡികളെ നിയോഗിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. അല്‍ ഫസാ, ലേഖ്വിയ എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് ഖത്തറില്‍ ഭിക്ഷാടന നിരോധനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ഭിക്ഷാടനം ഖത്തറിലുള്ള പൊതു പ്രവണതയല്ല എന്നാല്‍ റമദാന്‍ മാസത്തില്‍ ഭിക്ഷാടനം എന്ന് ലക്ഷ്യത്തിനായി മാത്രം ഖത്തറിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നുണ്ട്. ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റി ഭിക്ഷാടനം വഴി പണമുണ്ടാക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുന്നവരാണ് ഇത്തരക്കാരെന്ന് ഇതിനകം തന്നെ നിരീക്ഷിച്ചുണ്ടെന്ന് സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ മൊഹമ്മദ് അല്‍ ഖാബി പറഞ്ഞു.

begging

ഖത്തറിലെ മറ്റ് സുരക്ഷാ ഏജന്‍സികളും ഭിക്ഷാടകരെ പിടികൂടുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കും. ഭിക്ഷാടകരെക്കുറിച്ച് ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സിഐഡികള്‍ക്ക് വിവരം നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. (ടോള്‍ ഫ്രീ നമ്പര്‍- 33618627, 2347444). പണം തട്ടുന്നതിനായി ഇല്ലാത്ത കഥകളും തെറ്റായ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇത്തരം ഭിക്ഷാടകര്‍ പ്രദര്‍ശിപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പുറമേ രാജ്യത്തിന് പുറത്ത് അനാഥാലയങ്ങള്‍ സ്ഥാപിക്കുന്നതിനും സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനും സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനും ഇത്തരത്തിലുള്ളവര്‍ ശ്രമിക്കുമെന്നും മന്ത്രാലം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഖത്തറിലെ സ്‌കൂളുകള്‍, പള്ളികള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പ്രശസ്തമായ മാര്‍ക്കറ്റുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 280ലധികം ഭിക്ഷാടകരെയാണ് പൊലീസ് പിടികൂടിയത്. ഇത് കൂടി മുന്‍നിര്‍ത്തിയാണ് ഭിക്ഷാടകരെ പിടികൂടുന്നതിന് വിപുലമായ പദ്ധതികളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നിട്ടിറങ്ങിയിട്ടുള്ളത്.

English summary
CID to launch anti-begging drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X