കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലുള്ളവര്‍ക്ക് വിസ മാറ്റത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

  • By Desk
Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു ജോലിയിലേക്ക് വിസ മാറ്റുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ വിസമാറ്റാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും നിലവിലെ യു.എ.ഇ ജോലിക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പുതിയ വിസയിലേക്ക് മാറാമെന്നും ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‌സ് വിഭാഗം വക്താവ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വിസ നടപടികള്‍ കൈകാര്യം ചെയ്യുന്ന ആമിര്‍ സെന്ററുകള്‍ക്കും തസ്ഹീല്‍ കേന്ദ്രങ്ങള്‍ക്കും നല്‍കിയതായും വക്താവ് പറഞ്ഞു. വിസ മാത്തിന് അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഒരു അനിവാര്യ രേഖയായി പരിഗണിക്കേണ്ടതില്ലെന്ന് കാണിച്ചാണ് ഈ സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

കോടികളുടെ വിസ തട്ടിപ്പ്; കണ്ണൂർ സ്വദേശിയായ പ്രതി ദില്ലി എയർപോർട്ടിൽ വച്ച് പോലീസ് പിടിയിൽകോടികളുടെ വിസ തട്ടിപ്പ്; കണ്ണൂർ സ്വദേശിയായ പ്രതി ദില്ലി എയർപോർട്ടിൽ വച്ച് പോലീസ് പിടിയിൽ

യു.എ.ഇക്കകത്തുവച്ച് വിസ മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ബാധകമാവുക അതേസമയം, രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് പുതിയ വിസയില്‍ യു.എ.ഇയില്‍ വരാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അത് ഉണ്ടെങ്കില്‍ മാത്രമേ വിസ നടപടികള്‍ ആരംഭിക്കാനാവൂ. നാട്ടില്‍ നിന്ന് ലഭിക്കുന്ന പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ ഏതെങ്കിലുമൊന്ന് അറ്റസ്റ്റ് ചെയ്തതാവണമെന്നും നിബന്ധനയുണ്ട്. മാതൃരാജ്യത്ത് നിന്നോ അവസാനത്തെ അഞ്ച് വര്‍ഷം താമസിക്കുന്ന രാജ്യത്തു നിന്നോ ആണ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

visa

ഫെബ്രുവരി നാലിനാണ് യു.എ.ഇയില്‍ ജോലി ചെയ്യാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധം ഭരണകൂടം ആരംഭിച്ചത്. രാജ്യത്തെ പ്രവാസികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്. സ്വന്തം നാട്ടില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ശേഷം കൊടുംക്രിമിനലുകള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗള്‍ഫ് നാടുകളിലെത്തുന്നതും പതിവാണ്. ഇതേത്തുടര്‍ന്നാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരാണെന്ന അധികൃതരുടെ സാക്ഷ്യപത്രം ആവശ്യമാണെന്ന നിയമം യു.എ.ഇ നടപ്പാക്കിയത്.

അതേസമയം, ഫിലിപ്പീന്‍സ്, ഇന്തോനീഷ്യ എന്നിവിടങ്ങളില്‍ നിന്ന് വീട്ടുജോലിക്കായി വരുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള കാലാവധി ജൂണ്‍ വരെ നീട്ടി നല്‍കിയിട്ടുണ്ട്. ആയമാര്‍, സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍, തോട്ടക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

ആദ്യ എയര്‍ബസ് എ350- 1000 വിമാനം നാളെ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കും</a><a class=കരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്" title="ആദ്യ എയര്‍ബസ് എ350- 1000 വിമാനം നാളെ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുംകരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്" />ആദ്യ എയര്‍ബസ് എ350- 1000 വിമാനം നാളെ ദോഹയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുംകരഞ്ഞ് തളർന്ന് ഷുഹൈബിന്റെ ഉമ്മയും പെങ്ങന്മാരും.. പണി തീരാത്ത വീട്ടിൽ നിന്നും മുഖ്യമന്ത്രിക്ക് കത്ത്

English summary
Residents changing jobs in the UAE can take it easy. They will not require a good conduct certificate. It is not a 'mandatory document' when they apply for a visa if they are in the UAE, said a source in the General Directorate of Residence and Foreigners' Affairs (GDRFA)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X