കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നിര്‍മ്മാണ മേഖലില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധം

  • By Neethu
Google Oneindia Malayalam News

സൗദി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി അറേബ്യയില്‍ എത്തുന്ന വിദ്ഗദ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കണമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേമ്പേഴ്‌സ് ആവശ്യപ്പെട്ടു. നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് ജോലികള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് തീരുമാനത്തില്‍ എത്താല്‍ കാരണമായത്.

യുഎഇയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചുയുഎഇയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികള്‍ മിക്കവരും ജോലിയില്‍ വൈദഗ്ധ്യം തെളിയിക്കുന്നവരോ കമ്പനിയ്ക്ക് ആവശ്യമുള്ളവരോ അല്ല. യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുന്നവരെ പിഴ ചുമത്തി നാട് കടത്തണമെന്നാണ് ശുപാര്‍ശ.

saudi-map

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നാണ് സിവില്‍ എന്‍ജിനിയര്‍ വിസയില്‍ ആളുകള്‍ എത്തുന്നത്. സിവില്‍ എന്‍ജിനിയറിംങ് വിസയില്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ പഠിച്ചവരും ഉള്‍പ്പെടുന്നു. ജോലിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരം വിസകള്‍ നിയന്ത്രിക്കുന്നതിനാണ് തീരുമാനം.

'ഒന്നു നിര്‍ത്താമോ സുഹൃത്തേ ഈ കത്തിയടി' എന്ന് പറയാതെ പറയാനുള്ള 9 മാര്‍ഗങ്ങള്‍!!'ഒന്നു നിര്‍ത്താമോ സുഹൃത്തേ ഈ കത്തിയടി' എന്ന് പറയാതെ പറയാനുള്ള 9 മാര്‍ഗങ്ങള്‍!!

ജോലിയ്ക്കായി എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്ത് വെച്ചുതന്നെ യോഗ്യത പരീക്ഷ നടത്തുന്നതിലും തെറ്റില്ല. നിലവില്‍ മറ്റു പല കമ്പനികളും ഇത് ചെയ്യുന്നുമുണ്ട്. യോഗ്യതാ പരീക്ഷ നടത്തി റിക്രൂട്ട്‌മെന്റ് നടത്തി വരുമ്പോള്‍ സമയ നഷ്ടം വരുത്തും എന്നാണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പറയുന്നത്.

English summary
Construction workers in saudi Arabia should attend eligibility test
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X