കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സോ 2020നെ വരവേല്‍ക്കാന്‍ ദുബായില്‍ 136 കോടി ദിര്‍ഹമിന്റെ റോഡ് ശൃംഖല വരുന്നു

  • By Desk
Google Oneindia Malayalam News

ദുബായ്: എക്‌സ്‌പോ 2020നോടനുബന്ധിച്ച് ദുബായില്‍ പശ്ചാത്തല വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടം. ഇതുമായി ബന്ധപ്പെട്ട റോഡ് നവീകരണ പദ്ധതിയുടെ ആദ്യ രണ്ടുഘട്ടത്തിനായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ചെലവാക്കുന്നത് 136 കോടി ദിര്‍ഹം (370 ദശലക്ഷം ഡോളര്‍). എക്‌സ്‌പോ 2020 സൈറ്റുകളുമായി ബന്ധപ്പെട്ട റോഡുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. എക്‌സ്‌പോ 2020 യുമായി ബന്ധപ്പെട്ട റോഡ്, ഗതാഗത പദ്ധതികള്‍ക്കു വേഗം വര്‍ധിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.

യുദ്ധക്കളമായി കാബൂള്‍; ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് ആക്രമണം, യുഎസ് തന്ത്രം പാളുന്നു?യുദ്ധക്കളമായി കാബൂള്‍; ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് ആക്രമണം, യുഎസ് തന്ത്രം പാളുന്നു?

എക്‌സ്‌പോയ്‌ക്കെത്തുന്നവരുടെ യാത്ര സുഗമമാക്കാനും എമിറേറ്റിന്റെ ഭാവി പുരോഗതി മുന്നില്‍ക്കണ്ടുമാണ് രണ്ടു ഘട്ടങ്ങളും. ജബല്‍ അലി-ലെഹ്ബാബ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഇന്റര്‍സെക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ആദ്യഘട്ടം. എക്‌സ്‌പോയുമായി ബന്ധപ്പെട്ട് ആര്‍ടിഎ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ് റോഡുകളുടെ പുതിയ ശൃംഖല സൃഷ്ടിക്കുകയെന്നത്. ആറ് ഘട്ടങ്ങളിലായാണു പദ്ധതി പൂര്‍ത്തിയാക്കുന്നത്.

dubai

എക്‌സ്‌പോ ആരംഭിക്കുന്നതിനു മുന്‍പു പദ്ധതി പൂര്‍ത്തിയാക്കാനാണു ശ്രമം. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ജബലി അലി-ലെഹ്ബാബ് റോഡ് ഇന്റര്‍സെക്ഷനിലെ നിലവിലെ റൗണ്ട് എബൗട്ടുകള്‍ക്കു പകരം മേല്‍പാലം നിര്‍മിക്കും. രണ്ടു പാലങ്ങള്‍കൂടി നിര്‍മിച്ച് ജബല്‍ അലി-ലെഹ്ബാബ് റോഡിലെ പാതകളുടെ എണ്ണം ഇരുദിശകളിലേക്കും ആറുവരിയാക്കും. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രണ്ടു മേല്‍പാലങ്ങള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ, നഖീല്‍ ഹാര്‍ബര്‍, ടവര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് എക്‌സ്‌പോ സൈറ്റിലേക്ക് ദുബയ് മെട്രോയുടെ റെഡ് ലൈന്‍ 15 കിലോമീറ്ററോളം നീട്ടാനും പദ്ധതിയുണ്ട്.
English summary
contracts awarded for dollar 370m expo 2020 roads project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X