ഷാര്‍ജ;പാചക വാതകത്തിന് വില കുറഞ്ഞു
ഷാര്‍ജ: ഷാര്‍ജയില്‍ പാചകവാതകത്തിന്റെ വില കുറച്ചു. 11 കിലോഗ്രം സിലിണ്ടറിന്റെ വിലയിലാണ് കുറവ്. 1117 രൂപയായിരുന്ന 11 കിലോ സിലിണ്ടറിന്റെ വില 1093 രൂപയായിട്ടാണ് കുറച്ചിരിയ്ക്കുന്നത്. പുതിയ നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. 22 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 2187 ആണ്. 44 കിലോഗ്രം സിലിണ്ടറിന്റെ വില 4374 ആണ്. കഴിഞ്ഞ മാസവും 22, 44 കിലോ സിലിണ്ടറുകളുടെ നിരക്ക് ഇതേ രീരിയില്‍ തന്നെ ആയിരുന്നു.സാമ്പത്തിക വികസന വകുപ്പാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഏഴിനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
ഷാര്‍ജയില്‍ സെപ്റ്റംബറില്‍ 1100 രൂപ ഈടാക്കിയിരുന്ന പാചകവാതക വിലയില്‍ ആണ് ഇത്തവണ കുറവ് അനുഭവപ്പെട്ടിരിയ്ക്കുന്നത്. എല്ലാ ആറ് മാസം കൂടുമ്പോഴും പാചകവാതകത്തിന്റെ വിലയില്‍ മാറ്റം ഉണ്ടാകും. അഞ്ച് ദിര്‍ഹത്തന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിയ്ക്കുന്നത്.
വില കുറഞ്ഞ കാര്യം പല പാചകവാതക വിതരണ ഏജന്‍സികളും അറിഞ്ഞിട്ടില്ല. പാചകവാതക വിതരണക്കാരായ റൂബി ഗ്യാസിനെ സമീപിച്ചപ്പോള്‍ വില കുറഞ്ഞ കാര്യമൊന്നും അറിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി. അഞ്ച് ദിര്‍ഹം കുറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും വില ഉയരുമെന്നും പഴയ വിലയില്‍ എത്തുമെന്നുമായിരുന്നു ജീവനക്കാരന്റെ മറുപടി.
ദുബായില്‍ 11 കിലോഗ്രം ഗ്യാസ് സിലിണ്ടറിന്റെ വില 1261 ആണ്. 22 കിലോയുടെ സിലിണ്ടറിന് 2019 ഉം, 44 കിലോ സിലിണ്ടറിന് 4206 ഉം ആണ് വില.